കൂലിപ്പണിക്കാരന്‍ കമ്പ്യൂട്ടര്‍ ഗെയിം കളിച്ച് കോടിശ്വരനായത് ഇങ്ങനെ..

richest-youtuber
SHARE

കമ്പ്യൂട്ടര്‍ ഗെയിം കളിച്ച് കോടീശ്വരനാകാന്‍ പറ്റുമോ? പറ്റുമെന്നുള്ളതിനു തെളിവാണ് 26കാരനായ ഡാന്‍ മിടില്‍ടണ്‍ എന്ന യുവാവ്. ഓണ്‍ലൈനിലൂടെയും അല്ലാതെയുമുള്ള ഗെയിമുകളില്‍ പ്രാന്തു കയറി മുറിയടച്ചിരുന്നു ഗെയിം കളിച്ച് ഇതെല്ലാം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്താണ് ഡാന്‍ സമ്പന്നനായതെന്നു മാത്രം. ഗെയിം കളിച്ച് സ്വന്തമായി ഒരുക്കിയ വിഡിയോകള്‍ യൂടൂബില്‍ ഇട്ട് കഴിഞ്ഞ ഒരു വർഷം കൊണ്ട് ഈ യുവാവ് സമ്പാദിച്ചത് ഏതാണ്ട് 107 കോടിയിലധികം രൂപ. (123 ലക്ഷം പൗണ്ട്)

സ്വന്തമായി ഗെയിം കളിക്കുന്നതിന്റെ വീഡിയോകൾ യൂടൂബിൽ മിഡിൾടൺ നിരന്തരം പോസ്റ്റ് ചെയ്യുമായിരുന്നു. ഇതിൽ വരുന്ന പരസ്യ വരുമാനമാണ് മിഡിൽടണിന് നേട്ടമായത്. ഗെയിമില്‍ എങ്ങനെ ഉയര്‍ന്ന ലവലുകളില്‍ എത്തിച്ചേരാമെന്ന പൊടിക്കൈകളും ഇദ്ദേഹം പങ്കുവച്ചിരുന്നു. യുട്യൂബ് അവര്‍ക്കു ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ 68 ശതമാനം ലാഭ വിഹിതം യുടൂബ് വീഡിയോ ഉടമയ്ക്കു നൽകുന്നെന്നാണ് അവകാശപ്പെടുന്നത്. 

2017 ലെ ഏറ്റവും ധനികനായ യൂടൂബറായി ഫോബ്സ് മാഗസിനാണ് മിഡിൽടണിനെ തിരഞ്ഞെടുത്തത്. മുൻപ് ടെസ്കോയിൽ ജോലിക്കാരനായിരുന്നു ഇയാൾ. പണ്ടു മുതലെ വീഡിയോ ഗെയിമുകൾ കളിക്കുമായിരുന്നു ഇജ്ജേഗം. ഈ താത്പര്യം തന്നെയാണ് തനിക്ക് സഹായമായതെന്നും മിഡിൾടൺ പറയുന്നു. വീഡിയോ ഗെയിം ശീലമായവർക്ക് ഇങ്ങനെ എളുപ്പത്തിൽ സാമ്പത്തിക ലാഭം ഉണ്ടാക്കാമെന്നാണ് മിഡില്‍ ടണ്‍ പറയുന്നത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട യുടൂബ് വീഡിയോ എന്ന ഗിന്നസ് റെക്കോഡിലും മിഡിൽടണിന്റെ വീഡിയോ ഇടംപിടിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE