കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ 10 വഴികള്‍

cholesterol
SHARE

കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണോ? കൊളസ്ട്രോൾ തീർച്ചയായും ശരീരത്തിന് ആവശ്യം വേണ്ട ഒന്നുതന്നെയാണ്. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും മെഴുകു പോലുള്ള കൊളസ്ട്രോൾ കാണാൻ സാധിക്കും. ദഹനം, ഹോർമോൺ സംതുലനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിനും ഈ കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്. ഇതാകട്ടെ ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യും.

കൊളസ്‌ട്രോള്‍ ആരോഗ്യത്തിന് എപ്പോഴും ഭീഷണിയായി നില്‍ക്കുന്ന ഒന്നാണ്. ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്‌ട്രോളിന് കാരണമാകാറ്. കൊളസ്‌ട്രോള്‍ പരിധികടന്നാല്‍ പിന്നെ നിയന്ത്രിക്കുകയാണ് വഴി. 

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ 10 വഴികള്‍

ആദ്യം വേണ്ടത് കൊളസ്‌ട്രോള്‍ അളവ് എത്ര കുറയ്ക്കണമെന്നതു സംബന്ധിച്ച് ഡോക്ടറോട് ചോദിക്കുകകയാണ്. കൃത്യമായ കണക്കറിയാതെ ഇത് ബുദ്ധിമുട്ടാകും. 

വെളുത്തുള്ളി: വെളുത്തുള്ളി കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഇത് ചീത്ത കൊഴുപ്പു നീക്കും. എന്നാല്‍ ദിവസം രണ്ടോ മൂന്നോ അല്ലിയില്‍ കൂടുതല്‍ കഴിയ്ക്കരുത്. 

സ്‌ട്രെസ്: സ്‌ട്രെസ് കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്തും.സ്‌ട്രെസ് കുറയ്ക്കുക

മുട്ട: മുട്ട ഒരു സമീകൃതാഹാരമെങ്കിലും കൊളസ്‌ട്രോളുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് കൂടുതല്‍ ഗുണകരം. 

മത്സ്യം:  മത്സ്യം, പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ എന്നിവ കൊളസ്‌ട്രോള്‍ ചെറുക്കാന്‍ സഹായിക്കും. 

ഗ്രീന്‍ ടീ:  ഗ്രീന്‍ ടീ കുടിയ്ക്കുന്നതും നല്ലത്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ അസുഖം ചെറുക്കാനുള്ള ഒരു വഴിയാണ്. 

ഉറക്ക‍ം: ഉറക്കക്കുറവ് കൊളസ്‌ട്രോളുണ്ടാക്കും. ദിവസവും ഏഴ്-എട്ടു മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങുക.

ട്രാന്‍സ്ഫാറ്റ്: പായ്ക്കറ്റ്, ടിന്‍ ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ ഇവയുടെ ലേബല്‍ ശ്രദ്ധാപൂര്‍വം വായിച്ചു നോക്കുക. ട്രാന്‍സ്ഫാറ്റ് അടങ്ങിയവ ഒഴിവാക്കുക.

കാപ്പി: ദിവസം ഒരു കപ്പു കാപ്പിയില്‍ കൂടുതല്‍ വേണ്ട. കഫീന്‍ കൂടുതലായാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും. 

സസ്യാഹാരം: സസ്യാഹാരം കൊളസ്‌ട്രോള്‍ ചെറുക്കാന്‍ സഹായിക്കും.

MORE IN SPOTLIGHT
SHOW MORE