പ്രതി സ്റ്റേഷനിൽ പ്രണയഗാനം പാടി; പരാതിക്കാരിയുടെ പരിഭവം അലിഞ്ഞു

Jhansi-couple
SHARE

മധ്യപ്രദേശിലെ ഝാൻസി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് വിവാഹവും വിവാഹമോചനവും കലഹവുമെല്ലാം പുത്തരിയല്ല. പക്ഷേ അവരുടെ ഔദ്യോഗിക  ജീവിതത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിരിക്കും. തന്നോടു പിണങ്ങി തനിക്കെതിരെ ഝാൻസി പൊലീസ് സ്റ്റേഷനിൽ ഗാർഹീക പീഡനത്തിന് പരാതി നൽകിയിരുന്ന ഭാര്യയെ പ്രണയഗാനം പാടി ഇണക്കിയിരിക്കുകയാണ് ഭർത്താവ്. മാസങ്ങൾക്ക് മുൻപ് നൽകിയിരുന്ന പരാതി ഒത്തുതീർപ്പാക്കാൻ സ്റ്റേഷനിലേയ്ക്ക് വിളിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.  ഡൽഹി പൊലീസിലെ ഐപിഎസ് ഓഫീസർ വധുർവർമ്മയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ കൂടി ചേരൽ ലോകത്തെ അറിയിച്ചത്. 

എത്ര ശ്രമിച്ചിട്ടും ഭാര്യ പ്രശ്നം ഒത്തുതീർപ്പാക്കാൻ വഴങ്ങാതിതിരുന്നപ്പോഴാണ് ഭർത്താവ് ഗത്യന്തരമില്ലാതെ ബോളിവുഡ് പ്രണയഗാനം പുറത്തെടുത്തത്. തന്റെ പ്രിയതമ ഇല്ലാത്ത ജീവിക്കാൻ താൻ പഠിച്ചിട്ടില്ല എന്ന അർത്ഥമുളള( na seekha maine jeena tere bina humdum) ഗാനം തട്ടിവിട്ടതോടെ ഭാര്യയുടെ പരാതിയും പരിഭവവും എല്ലാം അലിഞ്ഞു. പരാതി ഒത്തുതീർപ്പാക്കാൻ അവർ സമ്മതിക്കുകയായിരുന്നു. 

MORE IN SPOTLIGHT
SHOW MORE