വീട്ടുജോലി ചെയ്യാൻ ഭർത്താവ് സമ്മതിക്കുന്നില്ല, സ്നേഹം മടുത്ത ഭാര്യ വിവാഹമോചനത്തിന്

divorce
Picture courtsey; dnaindia
SHARE

വിവാഹമോചനത്തിന് ദമ്പതികൾക്ക് പറയാൻ ഒരുപാട് കുറ്റപ്പെടുത്തലുകളുടെയും പീഡനങ്ങളുടെയും കഥകളുണ്ടാകും. എന്നാൽ ജോലിയൊന്നും വീട്ടുജോലി ചെയ്യാൻ അനുവദിക്കാതെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താവിനെ വേണ്ടെന്ന് ആരെങ്കിലും പറയുമോ? ഈജിപ്തിലെ കയ്റോയിലുള്ള ഒരു യുവതി പറയും. 

വിവാഹം ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും വീ​ട്ടി​ലെ ഒ​രു ജോ​ലി​യും ചെ​യ്യാ​ൻ ഭ​ർ​ത്താ​വ് ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ സ​മ​റി​ന്‍റെ പ​രാ​തി. ഭ​ർ​ത്താ​വ് സ്വ​യ​മാ​ണ് വീ​ട്ടി​ലെ ജോ​ലി മു​ഴു​വ​നും ചെ​യ്യു​ന്ന​ത്. വീ​ടു വൃ​ത്തി​യാ​ക്കു​ക, ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ക, തു​ണി അ​ല​ക്കു​ക എ​ന്നി​വ​യെ​ല്ലാം അ​തി​ൽ പെ​ടും. 

ന​ഗ​ര​ത്തി​ൽ സ്വ​ന്ത​മാ​യി ടെ​ക്സ്റ്റൈ​ൽ ഷോ​പ്പു​ള്ള അ​ദ്ദേ​ഹം വീ​ട്ടി​ലെ ജോ​ലി​ക്കു ശേ​ഷം അ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​ത്. പി​റ്റേ ദി​വ​സം തി​ര​ക്കു​ണ്ടെ​ങ്കി​ൽ ത​ലേദി​വ​സം ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കും. അ​ടു​ക്ക​ള​യി​ൽ ക​യ​റാ​ൻ പോ​ലും അ​ദ്ദേ​ഹം സ​മ്മ​തി​ക്കി​ല്ലെ​ന്നും ഇ​വ​ർ പരാതിപ്പെടുന്നു. 

ഭ​ർ​ത്താ​വി​ന്‍റെ സ്നേ​ഹം കാ​ര​ണം താ​ൻ വെ​റു​തെ​യി​രു​ന്ന് ബോ​റ​ടി​ക്കു​ക​യാ​ണെ​ന്നും. വീ​ട്ടു ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​നെ നോ​ക്കി​യി​രി​ക്ക​ലാ​ണ് ത​ന്‍റെ ജോ​ലി​യെ​ന്നും ഇ​വ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്താ​യാ​ലും വീ​ട്ടു​ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​കു​ന്ന പ​ല​ഭ​ർ​ത്താ​ക്കന്മാ​രും ഇ​തോ​ടെ അ​ങ്ക​ലാ​പ്പി​ലാ​ണ്. 

MORE IN SPOTLIGHT
SHOW MORE