നിങ്ങളുടെ നഗ്നചിത്രം തന്നാല്‍ നഗ്നത പ്രചരിക്കുന്നത് തടയാമെന്ന് ഫെയ്സ്ബുക്ക്

facebook
SHARE

പ്രതികാരത്തോടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയാന്‍ പുതിയ പരീക്ഷണത്തിന് രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. എന്നാൽ നിർദേശം കേട്ടിയവർ ആദ്യം ഒന്ന് ഞെട്ടി. അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയാൻ സ്വന്തം നഗ്നചിത്രങ്ങൾ ഫേസ്ബുക്കിനു തന്നെ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഫെയ്സ്ബുക്ക്.

മെസഞ്ചർ ആപ്പ് വഴി നഗ്നചിത്രങ്ങൾ തങ്ങൾക്ക് അയച്ചാൽ ഒരു ഡിജിറ്റര്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാൻ സാധിക്കുമെന്നും വ്യക്തിയുടെ സമ്മതമില്ലാതെ നഗ്‌ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിച്ചാൽ തടയാൻ സാധിക്കുമെന്നും ഫെയ്സ്ബുക്ക് അവകാശപ്പെടുന്നു. മുൻകമിതാക്കളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ വൈരാഗ്യബുദ്ധിയോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് വ്യാപകമായതോടെയാണ് ഫെയ്സ്ബുക്കിന്റെ ഇടപെടൽ. 

ഇത്തരക്കാരെ പൂട്ടാൻ ഓസ്ട്രേലിയൻ സർക്കാരുമായി ഫെയ്സ്ബുക്ക് കൈകോർത്തു കഴിഞ്ഞു. പുതിയ തന്ത്രം പ്രായോഗികമാക്കാനും ഏവർക്കും സ്വീകാര്യമാക്കാനുമുളള തയ്യാറെടുപ്പിലാണ് അധികൃതർ. ബന്ധം വഷളാകുമ്പോള്‍ കമിതാക്കളും മറ്റ് സുഹൃത്തുക്കളും പ്രതികാരത്തോടെ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാറുണ്ട്. ഇത് തടയാന്‍ പുതിയ പരീക്ഷണത്തിലൂടെ സാധിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്.

MORE IN SPOTLIGHT
SHOW MORE