E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 08:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇത് ഒന്നൊന്നര സർപ്രൈസ് ആയിപ്പോയിഷ്ടാ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

surprise
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അത്രയും പ്രിയപ്പെട്ടൊരാൾക്കുവേണ്ടി സമ്മാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എത്രകാശ് ചിലവായി എന്നൊന്നും ആരും ചിന്തിക്കാറില്ല. സമ്മാനങ്ങൾ അവർക്കും ഇഷ്ടപ്പെടണമെന്ന ചിന്തമാത്രമേ അപ്പോൾ മനസ്സിലുണ്ടാവൂ. എന്നാൽ സമ്മാനം സ്വീകരിക്കുന്ന വ്യക്തി സമ്മാനത്തിന്റെ മൂല്യം ഒരിക്കലും തിരിച്ചറിയാതെ പോയാലോ?. അങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഒരു കാമുകൻ മനസ്സുതുറക്കുന്നതിങ്ങനെ. 

ദൈവം സഹായിച്ച് അദ്ദേഹത്തിന്റെ പ്രണയവും സർപ്രൈസുമൊന്നും ട്രാജഡിയായില്ല. അൽപ്പം വൈകിയെങ്കിലും സമ്മാനത്തിന്റെ മൂല്യം അദ്ദേഹത്തിന്റെ പ്രണയിനി മനസ്സിലാക്കുക തന്നെ ചെയ്തു. അന്ന എന്ന പെൺകുട്ടിയെ ആദ്യമായി കണ്ടുമുട്ടിയിട്ട് ഒരു വർഷം തികഞ്ഞ ദിവസം ടെറി എന്ന കാമുകൻ അവൾക്കൊരു സമ്മാനം നൽകി. ടാൻസ്മാനിയൻ തടിയിൽ തീർത്ത മനോഹരമായ ലോക്കറ്റുള്ള ഒരു മാലയാണ് അദ്ദേഹമവൾക്കു നൽകിയത്.

കാമുകൻ തന്ന ആഭരണം അന്നുമുതൽ എല്ലാദിവസവും അവൾ കഴുത്തിലണിഞ്ഞെങ്കിലും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സർപ്രൈസിനെക്കുറിച്ച് അവൾ അറിഞ്ഞത് ഒരു വർഷത്തിനു ശേഷമാണ്. ''ഏറ്റവും പ്രിയപ്പെട്ട ആളുകൾക്ക് സമ്മാനങ്ങൾ കൊടുക്കാൻ എനിക്കേറെയിഷ്ടമാണ്. ഞാൻ നൽകുന്ന സമ്മാനങ്ങളുടെ മൂല്യം അതു ലഭിക്കുന്നവർക്ക് മനസ്സിലാകാതിരിക്കാനായി ഞാനതിൽ ചില സർപ്രൈസുകൾ ഒപ്പിക്കാറുണ്ട്''- ടെറി പറയുന്നു.

''ഞാൻ കൊടുത്ത സമ്മാനം എന്നും അവളുടെ കഴുത്തിൽ കാണുന്നതു സന്തോഷമാണെങ്കിലും ഇടയ്ക്കൊക്കെ എനിക്ക് ആശങ്ക തോന്നുമായിരുന്നു അതിനുള്ളിലെ സർപ്രൈസിനെക്കുറിച്ചറിയാതെ അവൾ അതു നഷ്ടപ്പെടുത്തുമോയെന്ന്. ഭാഗ്യവശാൽ അങ്ങനെയൊന്നുമുണ്ടായില്ല. നോർത്തേൺ സ്കോട്ട്ലന്റിലെ സ്മൂ കേവിലേക്ക് ഒരു യാത്ര പോകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. അവിടെവെച്ചാണ് അവൾക്കു നൽകിയ സമ്മാനത്തിനുള്ളിലെ സർപ്രൈസിനെപ്പറ്റി അവളോട് തുറന്നു പറഞ്ഞത്.'' - ടെറി ചെറുചിരിയോടെ വെളിപ്പെടുത്തി.

അന്നുവരെ അവളുടെ ഹൃദയത്തോടു ചേർന്നു കിടന്ന മാലയുടെ ലോക്കറ്റിൽ നിന്ന് മോതിരമെടുത്ത് ഞാനവളുടെ വിരലിലണിയിച്ചു. എന്താണു സംഭവിച്ചതെന്നറിയാതെ അവൾ കുറച്ചുനേരം അന്തംവിട്ടു നിന്നു. പിന്നെ പ്രണയത്തോടെ എന്നോടു പറഞ്ഞു... ഈ റൊമാന്റിക് ഗിഫ്റ്റ് വളരെ നന്നായിട്ടുണ്ട് ടെറി എന്ന്...