പാശ്ചാത്യ ജ്യോതിഷപ്രകാരം ഇംഗ്ലീഷ് കലണ്ടർ തീയതികൾ അനുസരിച്ച് നിർദ്ദേശിക്കപ്പെടുന്ന ഭാഗ്യനമ്പറുകളും അവയുടെ നിറം, രത്നം എന്നിവയുമാണ് വിവരിക്കുന്നത്. ഈ രീതി അവലംബിച്ചാൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും എന്നാണ് വിശ്വാസം.
ഭാഗ്യനമ്പർ – 1 (കലണ്ടർ തീയതി 1–10–19–28)
അധിപൻ – സൂര്യൻ
ഭാഗ്യനിറം – വെളുപ്പ്, സ്വര്‍ണ്ണനിറം, മഞ്ഞ, ക്രീം നിറം
രത്നം – മാണിക്യം, ടോപ്പാസ്, ചുവന്ന നിറം വരുന്ന രത്നങ്ങൾ
ഭാഗ്യനമ്പർ – 2 (കലണ്ടർ തീയതി 2–11–20–29)
അധിപൻ – ചന്ദ്രൻ
ഭാഗ്യനിറം – വെളുപ്പ്, ക്രീം, പിങ്ക്
രത്നം – മുത്ത്, ചന്ദ്രകാന്തം, ഓപ്പൽ, വെളുത്തനിറമുള്ള രത്നങ്ങൾ
ഭാഗ്യനമ്പർ – 3 (കലണ്ടർ തീയതി 3–12–21–30)
അധിപൻ – വ്യാഴം
ഭാഗ്യനിറം – ഓറഞ്ച്, പർപ്പിൾ, നീല
രത്നം – മഞ്ഞപുഷ്യരാഗം, മഞ്ഞടോപ്പാസ്, മഞ്ഞ ബറീൻ, മഞ്ഞ നിറമുള്ള രത്നങ്ങൾ
ഭാഗ്യനമ്പർ – 4 (കലണ്ടർ തീയതി 4–13–22–31)
അധിപൻ – രാഹു
ഭാഗ്യനിറം – കറുപ്പ്, ഗോമൂത്ര നിറം, മങ്ങിയ ചുവപ്പ്, പ്രാവിന്റെ നിറം, തിളങ്ങുന്ന ഇളംനിറങ്ങൾ
രത്നം – ഗോമേദകം (സിലോൺ, ഇന്ത്യ)
ഭാഗ്യനമ്പർ – 5 (കലണ്ടർ തീയതി 5–14–23)
അധിപൻ – ബുധൻ
ഭാഗ്യനിറം – പച്ചയുടെ വിവിധ വർണ്ണങ്ങൾ, പ്രാവിന്റെ ചാരനിറം, ഇളം വെള്ളനിറം
രത്നം – മരതകം, പച്ചനിറം ഉള്ള രത്നങ്ങൾ ആയ പെരിഡോട്ട്, ഓനിക്സ്, ജേയ്ഡ് മുതലായവ
ഭാഗ്യനമ്പർ – 6 (കലണ്ടർ തീയതി 6–15–24)
അധിപൻ – ശുക്രൻ
ഭാഗ്യനിറം – വെയിലിന്റെ നിറം, ഇളം നീല, തിളങ്ങുന്ന വെള്ള, ഇളംപച്ച
രത്നം – വജ്രം, സ്ഫടികം, സിർക്കോൺ റിയൽ, വൈറ്റ് അക്വമറൈൻ, ക്രിസ്റ്റൽ നിറമുള്ള രത്നങ്ങൾ
ഭാഗ്യനമ്പർ – 7 (കലണ്ടർ തീയതി 7–16–25)
അധിപൻ – കേതു
ഭാഗ്യനിറം – മഞ്ഞ, ക്രീം, ഇളം പച്ച, ഇളം നീല
രത്നം – വൈഡൂര്യം, ടൈഗർഐ, ഹാക്സ് ഐ
ഭാഗ്യനമ്പർ – 8 (കലണ്ടർ തീയതി 8–17–26)
അധിപൻ – ശനി
ഭാഗ്യനിറം – നീലയുടെ എല്ലാ വർണ്ണ വിന്യാസങ്ങളും കറുപ്പ്, ചാരനിറം, ബ്രൗൺ എന്നിവ
രത്നം – ഇന്ദ്രനീലം, കറുത്തമുത്ത്, അമിഥീസ്റ്റ്, കറുത്ത ചന്ദ്രകാന്തം, അയോലൈറ്റ്, കരിനീലം മുതലായ രത്നങ്ങള്‍
ഭാഗ്യനമ്പർ – 9 (കലണ്ടർ തീയതി 9–18–27)
അധിപൻ – ചൊവ്വ
ഭാഗ്യനിറം – ചുവപ്പ്, മാണിക്യചുവപ്പ്, വയലറ്റ്, പിങ്ക്, റോസ്, ക്രിംസൺ, പോസ്റ്റാഫീസ് റെഡ്
രത്നം – ചുവന്ന പവിഴം, ബ്ലഡ് സ്റ്റോൺ, ചുവന്ന അഗേറ്റ, ചുവന്ന രത്നങ്ങൾ
ഭാഗ്യാനുഭവങ്ങൾക്കായി പ്രസ്തുത നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ, തൂവാലകൾ, ഹെയർബാൻഡുകൾ, റിസ്റ്റ് ബാൻഡുകൾ, വാച്ചുകൾ എന്നിവ ധരിക്കാം. രത്നങ്ങൾ, മോതിരം, വള, മാല, കമ്മൽ തുടങ്ങിയ ആഭരണങ്ങളായി ധരിക്കാം.
ലേഖകൻ
R. Sanjeev Kumar P.G.A
Jyothis Astrological Research Centre
Lulu Appartments, Opp. Thycaud Police Ground
Thycaud P.O, Trivandrum - 14
Phone: 0471 - 2324553, Mob: 9526480571, 9447251087
E-mail: jyothisgems@gmail.com