ജർമൻ വാഹന നിർമാണ കമ്പനിയായ ഡെയിംലർ നിർമിക്കുന്ന ‘വോളോ കോപ്റ്റർ’ എയർ ടാക്സി പറക്കാൻ തയ്യാറെടുക്കുന്നു. വോളോ കോപ്റ്ററിന്റെ ആദ്യ പരീക്ഷണ പറക്കൽ ദുബായിൽ വൈകാതെ നടക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സങ്കര പതിപ്പാണ് ‘വോളോകോപ്റ്റർ’. 290 കിലോഗ്രാം തൂക്കം, പതിനെട്ട് പ്രൊപ്പെല്ലറുകൾ, ലിഥിയം – അയൺ ബാറ്ററികൾകൊണ്ടു പ്രവർത്തനം, നൂറ് കിലോമീറ്റർ വരെ വേഗം, 27 മിനിറ്റ് നിർത്താതെ യാത്ര. പൈലറ്റിനു പുറമെ രണ്ടു പേർക്ക് യാത്ര ചെയ്യാം. മൂന്ന് ലക്ഷം യൂറോ (രണ്ടരക്കോടി രൂപ) യാണ് വില. ഒന്നര വർഷത്തിനുള്ളിൽ ജർമനിയിൽ വിൽപനയ്ക്കെത്തും.