ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈൽ നാഗ് വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡി.ആർ.ഡി.ഒ) നാഗ് മിസൈൽ പരീക്ഷണം നടത്തിയത്. മൂന്നാം തലമുറ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ (എടിജിഎം) ആണിത്.
രാജസ്ഥാനിലെ രണ്ട് വ്യത്യസ്ത ലക്ഷ്യങ്ങളെ വിജയകരമായി തകർക്കാൻ നാഗ് മിസൈലിനു സാധിച്ചു. ഇത് ഇന്ത്യൻ സേനയെ സംബന്ധിച്ചിടത്തോളം വൻ നേട്ടമാണ്. ഇൻഫ്രാറെഡ് ചിത്രീകരണ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നന നാഗിന്റെ ആക്രമണ പരിധി 7-8 കിലോമീറ്ററാണ്. 42 കിലോഗ്രാം ഭാരവും 1.90 മീറ്റർ നീളവും ഇതിനുണ്ട്.
ഏകദേശം എട്ടു കിലോഗ്രാമാണ് പോര്‍മുന ശേഷി. നാഗ് മിസൈൽ നിർമാണത്തിന്റെ പദ്ധതി ചെലവ് ഏകദേശം 300 കോടി രൂപയാണ്.