ലോകകപ്പിനുളള 15 താരങ്ങളെ വെളിപ്പെടുത്തി ബ്രസീല്‍ പരിശീലകന്‍

dani-alves-neymar
SHARE

ജൂണില്‍ റഷ്യയില്‍ നടക്കാന്‍ പോകുന്ന ഫുട്ബോൾ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിലെ താരങ്ങളെ വെളിപ്പെടുത്തി പരിശീലകൻ ടിറ്റെ. 23 അംഗ ടീമിലെ 15 താരങ്ങളുടെ പേരാണ് ടിറ്റെ പുറത്തുവിട്ടത്. ശേഷിക്കുന്ന എട്ടുപേരുടെ വിവരങ്ങളും വൈകാതെ പ്രഖ്യാപിക്കും. 

ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ കളിച്ച ടീമിലെ എല്ലവരും തന്നെ ലോകകപ്പ് ടീമിലുണ്ടാകുെമന്നാണ് ടിറ്റെ പറഞ്ഞത്. മുന്നേറ്റനിരയിൽ, നെയ്മർ (പിഎസ്ജി)‍, ഗബ്രിയേല്‍ ജീസസ് (മാഞ്ചസ്റ്റർ സിറ്റി) , ഫിലിപ് കൂട്ടിഞ്ഞോ(ബാർസിലോന) , റോബർട്ടോ ഫിര്‍മിന്യോ(ലിവർപൂൾ), വില്ലിയൻ ‍(ചെൽസ) എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മധ്യനിരയില്‍ റെനറ്റോ ആഗസ്‌റ്റോ (ബെയ്ജിങ് ഗ്വോൺ) , പൗളിഞ്ഞോ (റയൽ മാ‍്രഡിഡ്), കാസിമെറോ(റയൽ മാ‍്രഡിഡ്), ഫെര്‍ണാണ്ടിഞ്ഞോ(മാഞ്ചസ്റ്റർ സിറ്റി) എന്നിവരും ഉൾപ്പെടുന്നു.

ഡാനി ആല്‍വസ് (പിഎസ്ജി), മാര്‍ക്വിനോസ് (പിഎസ്ജി), ഇന്റര്‍മിലാന്റെ മിറാന്‍ഡ(റയൽ മാ‍്രഡിഡ്), മാഴ്‌സലോ(ബാർസിലോന), തിയാഗോ മാഴ്‌സലോ എന്നിവെയാണ് പ്രതിരോധനിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗോൾകീപ്പറായി നിലിവല്‍ റോമയുടെ അലിസന്റെ പേര് മാത്രമാണ് ടിറ്റെ വെളിപ്പെടുത്തിയത്.

എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ കീപ്പര്‍ എഡേഴ്‌സണും ചെല്‍സിയുടെ ഡേവിഡ് ലൂയിസും ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖരാണ്. ഇവര്‍ക്കു പുറമേ ഡാനിലോ, ഫിലിപെ ലൂയിസ്, ഡഗ്ലസ് കോസ്റ്റ, അലക്‌സ് സാന്‍ഡ്രോ എന്നിവർക്കും  ആദ്യ പതിനഞ്ചില്‍ ഇടംനേടാനായില്ല. ബ്രസീലാണ് ലോകകപ്പിനു ഗ്രൂപ്പ് ജേതാക്കളായി ആദ്യം യോഗ്യത നേടിയ ടീം . ഗ്രൂപ്പ് ഇയില്‍ കോസ്റ്ററിക്ക, സ്വിറ്റ്‌സര്‍ലൻഡ്, സെര്‍ബിയ എന്നിവര്‍ക്കൊപ്പമാണ് ബ്രസീൽ.

MORE IN SPORTS
SHOW MORE