അദ്ഭുതമായി കിങ് കസു; 51-ാം വയസ്സിലും മുന്നേറ്റനിരയിൽ

kazuyoshi-miura
SHARE

35 വയസാകുമ്പോഴേക്കും മിക്കവാറും എല്ലാ ഫുട്ബോള്‍ താരങ്ങളുടേയും കരിയര്‍ അവസാനിക്കാറുണ്ട്. എന്നാല്‍ 51-ാം വയസ്സിലും ചുറുചുറുക്കോടെ മുന്നേറ്റ നിരയില്‍ കളിക്കുന്ന ഒരു ജാപ്പനീസ് താരത്തെ പരിചയപ്പെടാം. കസുയോഷി മിയൂറ. 51 കാരനായ ഈ സ്ട്രൈക്കര്‍ ജാപ്പനീസ് ലീഗിലെ സെക്കന്റ് ഡിവിഷന്‍ ക്ലബായ യോക്കോഹാമ എഫ്സിക്കു വേണ്ടിയാണ് കളിക്കുന്നത്.

കിങ് കസുവെന്ന ഓമനപ്പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 22 വര്‍ഷമായി കസു കാല്‍പന്തുകളിയുടെ ലോകത്ത് സജീവമാണ്. 1986 - ല്‍ ബ്രസീലിയന്‍ ക്ലബായ സാന്റോസിനു വേണ്ടിയാണ് ആദ്യം ബൂട്ടുകെട്ടിയത്. 2005 മുതല്‍ കിങ് കസു യോകോഹാമ എഫ്സിയോടൊപ്പമുണ്ട്. 89 മല്‍സരങ്ങളില്‍ ജപ്പാന്‍ ദേശീയ ടീമിനെ നയിച്ചിട്ടുണ്ട് കിങ് കസു. 139 ഗോളുകള്‍ നേടിയ കസു ജെ ലീഗിലെ എക്കാലത്തേയും വലിയ ഗോള്‍ വേട്ടക്കാരിലൊരാളാണ്.

MORE IN SPORTS
SHOW MORE