നിരാശയുണ്ട്, എങ്കിലും നന്ദി സിഫ്നിയോസ്

sifneos
SHARE

മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഐഎസ്എല്ലിൽ ബ്ളാസ്റ്റേഴ്സ് നിരയിലെ മികച്ച കളിക്കാരിലൊരാളായിരുന്നു സിഫ്നിയോസ്. ഈ സീസണിൽ ടീമിനായി ആദ്യ ഗോൾ നേടിയത് സിഫ്നിയോസായിരുന്നു. ആകെ നാലു ഗോൾ നേടി. സിഫ്നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് ടീം മാനെജ്മെന്റ് അറിയിച്ചു. പരസ്പരം ചർച്ച ചെയ്തതിനു ശേഷമാണ് തീരുമാനമെടുത്തതെന്നും താരത്തിനു എല്ലാ വിധ ആശംസകളും നേരുന്നുവെന്നും ടീം മാനേജ്മെന്റ് പറഞ്ഞു. 21 കാരനായ സിഫ്നിയോസ് ഡച്ച് സ്ട്രൈക്കറാണ്. വാൽവിജിക് ക്ളബിൽ നിന്നാണ് താരം ബ്ളാസ്റ്റേഴ്സിലെത്തിയത്. 

നേരത്തെ പരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റനും സ്ഥാനം രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിയുന്നുവെന്നായിരുന്നു വിശദീകരണം. മുൻ ബ്ളാസ്റ്റേഴ്സ് താരമായിരുന്ന ഡേവിഡ് ജെയിംസാണ് പകരം കോച്ചായത്. 

MORE IN SPORTS
SHOW MORE