മുംബൈയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു

isl-match
SHARE

െഎഎസ്എല്ലില്‍ മുംബൈയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇരട്ടഗോളുകള്‍ നേടി. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. 

പരുക്കനടവുകള്‍ കണ്ട മല്‍സരത്തില്‍ കിട്ടിയ അവസരങ്ങള്‍ ബെംഗളൂരു കൃത്യമായി മുതലാക്കി. പന്തുമായി മുന്നേറിയ ഛേത്രിയെ തള്ളിയിട്ടതിന് ബല്‍വന്ത് വലിയ വില നല്‍കേണ്ടി വന്നു. അനുകൂലമായി ലഭിച്ച് പെനല്‍റ്റി 43 ാം മിനിട്ടില്‍ ഛേത്രി വലയിലെത്തിച്ചു. 

52 ാം മിനിട്ടില്‍ ഉദാന്ത സിംഗിന്റെ അതിവേഗ പാസ് വലയിലെത്തിച്ച് ഛേത്രി ലീഡുയര്‍ത്തി. 63 ാം മിനിട്ടില്‍ പെനല്‍റ്റി ബോക്സിന് തൊട്ടടുത്ത് നിന്നുള്ള മിക്കുവിന്റെ ഫ്രീകിക്കും ലക്ഷ്യം കണ്ടതോടെ ബെംഗളൂരു ജയമുറപ്പിച്ചു. 

76 ാം മിനിട്ടില്‍ കോസ്റ്റയാണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. തോല്‍വിയോടെ മുംബൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു. 

MORE IN SPORTS
SHOW MORE