പാർഥിവ് പട്ടേലിനോട് ക്ഷുഭിതനായി കോഹ്‌ലി

parthiv-kohli
SHARE

പരുക്കേറ്റ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പകരക്കാരനായി ടീമിലിടം നേടിയ പാർഥിവ് പട്ടേലിന്റെ വിക്കറ്റ് കീപ്പിങ് കണ്ട് തലയിൽ കൈവച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ആരാധകരും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിൽ എളുപ്പം കൈപ്പിടിയിലൊതുക്കാമായിരുന്ന ക്യാച്ച് കൈവിട്ടതോടെയാണ് ആരാധകർ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഡീന്‍ എല്‍ഗറിനെ പുറത്താക്കാനുള്ള സുവർണവസരമാണ് പാർഥിവ് കൈവിട്ടത്. എല്‍ഗറിന്റെ സ്‌കോര്‍ അപ്പോള്‍ 33 ല്‍ എത്തി നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര എറിഞ്ഞ 25ാം ഓവറിലെ മൂന്നാമത്തെ പന്ത് എല്‍ഗറിന്റെ ബാറ്റില്‍ കൊണ്ട് പിന്നിലേക്ക് പോവുകയായിരുന്നു. ഒന്ന് കൈ നീട്ടിയാല്‍ അനായാസം പന്ത് പിടിയിലൊതുക്കാമായിരുന്നിട്ടും പാർഥിവ് അതിന് മുതിരാതെ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു. 

സ്ലിപ്പിലുണ്ടായിരുന്ന ചേതേശ്വര്‍ പൂജാര ക്യാച്ചെടുക്കുമെന്ന ധാരണയിലായിരുന്നു പാർഥിവ് പട്ടേല്‍. പന്ത് ഇരുവരേയും മറികടന്ന് ബൗണ്ടറികടക്കുകയും ചെയ്തു. പാർഥിവിനു നേരെ ക്ഷുഭിതനാകുന്ന നായകൻ വിരാട് കോഹ്‌ലിയേയും നിരാശനായ ബുമ്രയെയും വീഡിയോയില്‍ കാണാം. 

ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും നിരവധി പേരാണ് താരത്തെ പരിഹസിച്ചു കൊണ്ടു രംഗത്തെത്തിയിരിക്കുന്നത്. ഇതിലും ഭേദം പരുക്കുപറ്റിയ വൃദ്ധിമാൻ സാഹയോ ടെസ്റ്റ് ക്രിക്കറ്റിൻനിന്ന് വിരമിച്ച ധോണിയോ ആയിരുന്നെന്നും ആരാധകർ പറയുന്നു. 

MORE IN SPORTS
SHOW MORE