ഐഎസ്എൽ ആദ്യജയം മലയാളി കൂട്ടുകെട്ടിലൂടെ

Thumb Image
SHARE

റിനോ ആന്റോയുടെ കാലിൽ പന്ത് കിട്ടിയപ്പോഴേ അത് ഗോളായി മാറുമെന്ന് പ്രതീക്ഷിച്ചുവെന്ന് സി.കെ.വിനീത്. ബ്ലാസ്റ്റേഴ്സ് ഏറെ കാത്തിരുന്ന ആദ്യവിജയം മലയാളി കൂട്ടുകെട്ടിലൂടെ സമ്മാനിക്കാനായതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയാഘോഷം ആരാധകരും അവിസ്മരണീയമാക്കി. 

തുടർച്ചയായ സമനിലയ്ക്കും എവേ മൽസരത്തിലെ തോൽവിക്കുശേഷവും ബ്ലാസ്റ്റേഴ്സിനെ കൈവിടാതെ സ്റ്റേഡിയത്തിൽ ആർത്തിരമ്പിയെത്തിയ 33,868 കാണികൾക്കുള്ള മധുരസമ്മാനമായിരുന്നു റിനോയും വിനീതും ചേർന്നൊരുക്കിയ അതിമനോഹര ഗോൾ. സോട്ട് റിനോ ആന്റോ സി.കെ.വിനീത് ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ, കോച്ച് റെനി മ്യൂലൻസ്റ്റീൻ, ടീം ഉടമ സച്ചിൻ തെൻഡുൽക്കർ എന്നിവരും ആദ്യവിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു. കൊട്ടും പാട്ടും നൃത്തവുമായി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിജയാഘോഷം പാതിരാ വരെ നീണ്ടു. 

MORE IN SPORTS
SHOW MORE