ഗോളടിക്കും, ജയിക്കുകയും ചെയ്യും; ബ്ലാസ്റ്റേഴ്സ് നായകൻ

Thumb Image
SHARE

അടുത്ത മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നില്ലെന്ന് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍. ഫിറ്റ്നസ് വീണ്ടെടുത്തെന്നും അടുത്ത മല്‍സരത്തില്‍ കളിക്കുമെന്നും സൂപ്പര്‍ താരം വെസ് ബ്രൗണ്‍ പറഞ്ഞു. മുംബൈ സിറ്റിക്കെതിരായ ഞായറാഴ്ച മല്‍സരത്തിനു മുന്നോടിയായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. 

കഴിഞ്ഞ സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ തുടക്കം മന്ദഗതിയിലായിരുന്നതിനാല്‍ ആദ്യ രണ്ടു മല്‍സരത്തിലെ സമനിലക്കുരുക്കില്‍ നിരാശപ്പെടേണ്ടതില്ലെന്നാണ് നായകന്‍ സന്ദേശ് ജിങ്കാന്റെ നിലപാട്. ഓരോ ടീമീനും പതിനെട്ട് മല്‍സരങ്ങള്‍ വീതമുള്ളതുകൊണ്ട് ആദ്യരണ്ടു മല്‍സരഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ടീമിനെ വിലയിരുത്തരുതെന്നും ക്യാപ്റ്റന്‍ അഭ്യര്‍ഥിച്ചു. 

പരുക്കുമൂലം കഴിഞ്ഞ രണ്ടുമല്‍സരത്തിലും കളിക്കാന്‍ കഴിയാതിരുന്ന മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ ഞായറാഴ്ച കളത്തിലിറങ്ങും. 

ഗോള്‍ നേടാന്‍ കഴിഞ്ഞില്ല എന്നതു മാറ്റിനിര്‍ത്തിയാല്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ ആദ്യമല്‍സരത്തേക്കാള്‍ മെച്ചപ്പെട്ട കളിയാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തതെന്നാണ് ഇരുവരുടേയും വിലയിരുത്തല്‍.

MORE IN SPORTS
SHOW MORE