കളി ജയിച്ചു; മുംബൈ ആരാധകരെ വീണ്ടും 'തല്ലി'തോൽപിച്ച് പൂണെ ആരാധകർ

mumbai-fans
SHARE

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മഹാരാഷ്ട്ര ഡെർബിയിൽ മുംബൈയെ തകർത്ത് എഫ്സി പൂണെ സിറ്റിക്ക് വിജയം. മുംബൈ ആദ്യ ഗോൾ നേടിയിട്ടും രണ്ടെണ്ണം തിരിച്ചടിച്ചാണ് പൂണെ മത്സരം പിടിച്ചെടുത്തത്. ഇന്നലത്തെ മത്സരം ഒപ്പത്തിനൊപ്പം മുന്നേറുന്ന ഘട്ടത്തിൽ പൂണെ ആരാധകർ തങ്ങളെ തല്ലിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ടീമിന്റെ ആരാധകർ. പൂണെയിലെ ബാലെവാടി സ്റ്റേഡിയത്തിൽ വടിയും കല്ലുകളും കൊണ്ടാണ് പൂണെ തങ്ങളെ നേരിട്ടതെന്നാണ് മുംബൈ ആരാധകരുടെ ട്വീറ്റുകൾ.

ഇരു ടീമുകളും തമ്മില്‍ ഉന്തുംതള്ളും ഉണ്ടാകുന്നതിന്റെ വീഡിയോയും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. സന്ദർശകരായെത്തുന്ന ടീമുകളുടെ ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രത്യേക സ്റ്റാൻഡൊരുക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി. ഐഎസ്എല്ലിൽ നേരത്തെ ചെന്നൈ– നോർത്ത് ഈസ്റ്റ് മത്സരത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ചെന്നൈ ആരാധകർ നോർത്ത് ഈസ്റ്റിന്റെ സ്ത്രീകൾ ഉൾപ്പെടുന്ന ആരാധക കൂട്ടത്തെ ശല്യം ചെയ്യുന്ന വീഡിയോയും കഴിഞ്ഞ ദിവസം വൈറലായി. 

ഐഎസ്എല്ലിഎൽ ഏറ്റവുമധികം ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ്– ബെംഗളുരു എഫ്സി മത്സരങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളു.  ഇരു ടീമുകളുടെയും ആരാധകർ സമൂഹമാധ്യമങ്ങളിൽ കടുത്ത ശത്രുതയാണ് കാണിക്കുന്നത്. അത് സ്റ്റേഡിയത്തിലും എത്തുമോ എന്ന ആശങ്കയിലാണ് സംഘാടകർ.

MORE IN SPORTS
SHOW MORE