നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം

Thumb Image
SHARE

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്ത്യ ഇന്നിങ്സിനും 239 റണ്‍സിനും തകര്‍ത്തു. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് നാഗ്പൂരിലേത്. രണ്ട് ഇന്നിങ്സുകളിലുമായി 8 വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിന്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റുകള്‍ സ്വന്തമാക്കിയ ബോളറായി മാറി. 

മൂന്നര ദിവസം കൊണ്ട് ലങ്കയെ ചുരുട്ടിക്കെട്ടി ഇന്ത്യ. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് വിജയത്തിനൊപ്പം ഈ മല്‍സരഫലവും. അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഒരിക്കല്‍ കൂടി ലങ്കന്‍ നടുവൊടിച്ചു. 

ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും 2 വിക്കറ്റുകളുമായി ഒപ്പം കൂടിയപ്പോള്‍ അനായാസമായി കാര്യങ്ങള്‍ ആദ്യ ഇന്നിങ്സില്‍ 4 വിക്കറ്റ് പിഴുത അശ്വിന്‍ രണ്ടാം ഇന്നിങ്സിലും നേട്ടം ആവര്‍ത്തിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഡെന്നിസ് ലിലിയുടെ റെക്കോര്‍ഡ് വരെ വഴിമാറി. 54 മല്‍സരങ്ങളില്‍ ഇന്ത്യന്‍ താരത്തിന് 300 വിക്കറ്റുകള്‍. 

61 റണ്‍സുമായി പൊരുതിയ ദിനേശ് ചാണ്ഡിമലാണ് ലങ്കന്‍ ഇന്നിങ്സ് ഇത്രയെങ്കിലും നീട്ടിക്കൊണ്ടു പോയത്. 

MORE IN SPORTS
SHOW MORE