പട്ടാള വേഷത്തിൽ ധോണി; അമ്പരപ്പ് മാറാതെ കുരുന്നുകൾ

ms-dhoni
SHARE

ക്രിക്കറ്റ് താരമായ ധോണിയുടെ കട്ടഫാനായ ശ്രീനഗർ പട്ടാള സ്കൂളിലെ കുട്ടികൾ പട്ടാളക്കാരനായ ധോണിയെയും അടുത്തറിഞ്ഞു. ഇന്ത്യൻ ആർമിയിൽ ഹോണററി ലൈഫ്റ്റനന്റ് കേണലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ എംഎസ് ധോണി.

ശ്രീനഗറിലെ ആർമി പബ്ലിക് സ്കൂളിലെ വിദ്യാർഥികളെയാണ് ധോണി പട്ടാള വേഷത്തിൽ സന്ദർശിച്ചത്. ശ്രീലങ്കൻ ടീമിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ പരിശീലനം നടത്തുന്നതിനിടെയാണ് സന്ദർശനം.ഇന്ത്യൻ ആർമിയുടെ ചിന്നാർ കോർപ്ലിസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ധോണിയുടെ സന്ദർശനത്തിന്റെ ചിത്രം പങ്കുവച്ചത്.

പഠനത്തിന്റെയും കായികക്ഷമതയുടെയും ആവശ്യകതയെ കുറിച്ചാണ് ധോണി കുട്ടികളുമായി സംസാരിച്ചത്. പട്ടാളത്തിൽ ഹോണററി ലെഫ്റ്റനന്റ് കേണൽ പദവിയിലാണ് ധോണിയുളളത്. ഇപ്പോൾ എപിഎസ് ശ്രീനഗറിന്റെ ഭാഗമാണ് അദ്ദേഹം. 2011 ലാണ് അദ്ദേഹം സൈന്യത്തിന്റെ ഭാഗമായത്.

MORE IN SPORTS
SHOW MORE