സ്പാനിഷ് ലീഗ്: ബാര്‍സയ്ക്ക് മികച്ച ജയം

Thumb Image
SHARE

ലാലിഗയില്‍ ബാര്‍സിലോനക്ക് തകര്‍പ്പന്‍ ജയം. താരതമ്യേനെ ദുര്‍ബലരായ ലെഗാനസിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബാര്‍സ തോല്‍പിച്ചത്. ബാര്‍സക്കായി ലൂയി സ്വാരസ് ഇരട്ടഗോള്‍ നേടി. 28, 60 മിനിട്ടുകളിലായിരുന്നു സ്വാരസിന്റെ ഗോള്‍ നേട്ടം. പൗളിഞ്ഞൊയുടെ വകയാണ് ബാര്‍സയുടെ മൂന്നാം ഗോള്‍. 

മറ്റൊരു മല്‍സരത്തില്‍ അത്ലറ്റിക്കോ മഡ്രിഡ് റയല്‍ മഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഇതോടെ ബാര്‍സയെക്കാള്‍ 10 പോയിന്റ് പിന്നിലായി റയല്‍. 12 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ബാര്‍സക്ക് 34 പോയിന്റും റയലിന് 24 പോയിന്റുമാണുളളത്.

MORE IN BREAKING NEWS
SHOW MORE