കൊച്ചിയിലെ ആവേശപ്പോരിന് വെസ് ബ്രൗൺ കാത്തിരിക്കുന്നു

Thumb Image
SHARE

കൊച്ചിയിലെ ആരാധകര്‍ക്കു മുന്നില്‍ പന്തുതട്ടാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം വെസ് ബ്രൗണ്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്നപ്പോള്‍ അടുത്ത ബന്ധമുണ്ടായിരുന്ന പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനു കീഴില്‍ കളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വെസ് ബ്രൗണ്‍ കൊച്ചിയില്‍ മനോരമ ന്യൂസിനോടു പറഞ്ഞു. 

വെള്ളിയാഴ്ച കൊച്ചിയില്‍ കൊല്‍ക്കത്തയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ കരുത്തനാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ വെസ് ബ്രൗണ്‍. സന്ദേശ് ജിങ്കാനും മലയാളി താരം റിനോ ആന്‍റോയും അണിനിരക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര ശക്തമാണെന്നാണ് വെസ് ബ്രൗണിന്റെ അഭിപ്രായം. മികച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിലെ ഇന്ത്യന്‍ താരങ്ങളും നല്ല നിലവാരമുള്ളവരാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശൈലിയുടെ പിന്തുടര്‍ച്ചക്കാരനായ റെനെ മ്യൂലന്‍സ്റ്റീന്‍ പരിചയ സമ്പന്നനായ പരിശീലകനാണ്. അദ്ദേഹത്തിന്റെ ടീമില്‍ കളിക്കുന്നതിന്റെ സന്തോഷവും വെസ് ബ്രൗണ്‍ മറച്ചുവച്ചില്ല. 

കൊച്ചി സ്റ്റേഡിയം നിറഞ്ഞുകവിയുന്ന ആരാധകര്‍ ടീമിലെ പന്ത്രണ്ടാമനായി പ്രവര്‍ത്തിക്കും. ആരാധകരുടെ പിന്തുണ താരങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നും വെസ് ബ്രൗണ്‍ പറഞ്ഞു. കൊച്ചിയിലെ ചൂടും ഉയര്‍ന്ന ഈര്‍പ്പവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും കളിച്ച് പരിചയമുള്ള താരങ്ങള്‍ക്ക് അത് വലിയ പ്രശ്നമാകില്ലെന്നാണ് വെസ് ബ്രൗണിന്റെ നിലപാട്.

MORE IN SPORTS
SHOW MORE