സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ പാലക്കാടിന് കിരീടം. 522 പോയിന്റ് നേടിയാണ് പാലക്കാട് ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്. 502 പോയിന്റോടെ എറണാകുളമാണ് രണ്ടാമത്. ആതിഥേയരായ തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി. മീറ്റിലാകെ 20 റെക്കോഡുകൾ പിറന്നു. 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെയും 14 വയസിൽ താഴെയുള്ള ആൺകുട്ടികളുടെയും ഹൈജംപിലും 200 മീറ്റർ ഡെക്കാത്തലണിലും ആൺകുട്ടികളുടെ പോൾ വാട്ടിലുമാണ് ഇന്ന് റെക്കോഡ് പ്രകടനമുണ്ടായത്.
Advertisement