ബി.സി.സി.ഐ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി എന്നിവര്‍ക്ക് സുപ്രീംകോടതിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. ലോധകമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ഇടക്കാല ഭരണസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഇരുവരേയും പുറത്താക്കണമെന്ന് ഭരണസമിതി കോടതിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ലോധകമ്മിറ്റി നിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യന്‍ കോടതിയെ അറിയിച്ചു.
Advertisement