യുവേഫ സൂപ്പര്‍ കപ്പ് റയലിന്. കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1ന് പരാജയപ്പെടുത്തിയാണ് റയല്‍ കപ്പടിച്ചത്. റയലിന്റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ കപ്പ് വിജയം.
മൈതാനത്ത് പന്തുരണ്ടപ്പോള്‍ ക്രിസ്റ്റ്യാനോ കളിക്കുന്നില്ല എന്നതായിരുന്നു ആരാധകരെ അലട്ടിയത്. ആ സങ്കടം അധികം നീണ്ടുനിന്നില്ല. കളി തുടങ്ങി 23-ാം മിനിട്ടില്‍ ആദ്യ ഗോള്‍. കാസിമോര നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍ റയല്‍ മുന്നില്‍. രണ്ടാ പകുതിയില്‍ തുടക്കം മുതല്‍ റയല്‍ തകര്‍ത്തു കളിച്ചു. 52-ാം മിനിറ്റില്‍ കളി കാര്യമായി. ഇസ്കോയുടെ വക രണ്ടാം ഗോള്‍.
അറുപത്തി രണ്ടാം മിനിട്ടില്‍ ലുക്കാക്കുവിലൂടെ മാഞ്ചസ്റ്റര്‍ ഒരു ഗോള്‍ മടക്കി. മാഞ്ചസ്റ്റര്‍ സന്തോഷിച്ച ഏക നിമിഷം. എണ്‍പത്തി മൂന്നാം മിനിട്ടില്‍ പകരക്കാരനായി ക്രിസ്റ്റ്യാനോ എത്തിയപ്പോഴേക്കും റയലിന്റെ ചുണക്കുട്ടികള്‍ കളി പിടിച്ചിരുന്നു. ക്രിസ്റ്റ്യാനോുടെ വക ഗോളുണ്ടാകുമോ എന്നതായി അടുത്ത പ്രതീക്ഷ. അതുണ്ടായില്ലെങ്കിലും മാഞ്ചസ്റ്ററിനെ തോല്‍പ്പിച്ച് റയല്‍ കപ്പടിച്ചു.