സിദ്ദീഖ് കൊലക്കേസ്: മുഹമ്മദ് ആഷിഖ് സ്ഥിരം കുറ്റവാളി

ashiq-criminal
SHARE

കോഴിക്കോട്ടെ വ്യവസായി സിദ്ദീഖ് കൊലക്കേസിൽ അറസ്റ്റിലായ വല്ലപ്പുഴ സ്വദേശി മുഹമ്മദ് ആഷിഖിനെതിരെ ഒറ്റപ്പാലം സബ് കലക്ടർ പുറപ്പെടുവിച്ച വാറണ്ടും. 107 സിആർപിസി പ്രകാരം സബ് ഡിവിഷനൽ മജിസ്ട്രേട്ട് കൂടിയായ സബ് കലക്ടർ തുടങ്ങിയ നടപടികളുടെ ഭാഗമായി പല തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണിത്.

സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ സമാധാന ലംഘനം ആരോപിച്ചു പട്ടാമ്പി പൊലീസ് നൽകിയ ശുപാർശ പരിഗണിച്ചാണു 107 സിആർപിസി പ്രകാരം സബ് കലക്ടർ കഴിഞ്ഞ വർഷം ജൂലൈയിൽ നല്ലനടപ്പു നടപടികൾ തുടങ്ങിയത്. 8 തവണ മാറ്റിവച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ മാർച്ച് 8 നു വാറണ്ട് പുറപ്പെടുവിച്ചത്. ആഷിഖിന്റെ പേരിൽ പട്ടാമ്പി പൊലീസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തപ്പെട്ട 4 കേസുകളാണുള്ളത്. 

ഈ സാഹചര്യത്തിലായിരുന്നു 107 സിആർപിസി പ്രകാരം നല്ലനടപ്പിന് ശുപാർശ. സബ് കലക്ടർക്കു മുന്നിൽ ഹാജരായി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ ബോണ്ട് സമർപ്പിച്ച് ജാമ്യം എടുക്കുന്ന നടപടിയാണിത്. ഒരു വർഷത്തിനകം വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ സ്വാഭാവികമായും ജാമ്യം റദ്ദാകും.

MORE IN Kuttapathram
SHOW MORE