ഒളിച്ചോടിയ ഭാര്യയെ നഗ്നയാക്കി നടത്തിച്ച് ഭർത്താവും നാട്ടുകാരും; കിരാതശിക്ഷ

domestic-abuse-2
SHARE

ഇരുപത്തിമൂന്നുകാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ച് ഭർതത്താവും നാട്ടുകാരും. മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതിനാണ് പ്രാകൃതശിക്ഷ. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭർത്താവിനും നാട്ടുകാര്‍ക്കുമെതിരെ പൊലീസ് എഫ്ഐഐആർ രജിസ്റ്റർ ചെയ്തു. 

ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് യുവതിയെ ഭർത്താവും മറ്റുള്ളവരും ചേർന്ന് വലിച്ചിഴക്കുന്നതും ചവിട്ടുന്നതും വസ്ത്രം ഉരിയുന്നതും വിഡിയോയിൽ കാണാം. മറ്റ് സ്ത്രീകള്‍ക്കും കുട്ടികളുമൊക്കെ ദൃക്സാക്ഷികളായിരുന്നു. 

മർദിച്ച് നഗ്നയാക്കി നടത്തിയതിനു പുറമേ ഭർത്താവിനെ തോളിലേറ്റി നടക്കാനും യുവതി നിർബന്ധിതയായി. യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയിരുന്നെന്നും ഭർത്താവും നാട്ടുകാരും ഇവരെ അന്വേഷിച്ച് കണ്ടെത്തി യുവതിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരും അറസ്റ്റിലായെ‌ന്നും പൊലീസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...