പ്രേമം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് പൊലീസ് പിടിയിൽ

vazhakkad-pocso-case
SHARE

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പ്രേമം നടിച്ച് പീഡിപ്പിച്ച യുവാവ് മലപ്പുറം വാഴക്കാട് പൊലീസിന്റെ പിടിയിലായി. ഫാറൂഖ് കോളേജ് കുറ്റൂളങ്ങാടി അർജുനെയാണ് ഇന്നു പുലർച്ചെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ബന്ധുവിന്റെ വീടിന്റെ പരിസരത്തുള്ള പതിനാല് വയസ്സുള്ള  ഒൻപതാം ക്ലാസുകാരിയെയാണ് അർജുൻ പല തവണ പീഡിപ്പിച്ചത്. വാട്സാപ്പിലൂടെ കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതിയിൽ പറയുന്നു. വീട്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപെട്ട കുടുംബാംഗങ്ങളുടെ അന്വേഷണമാണ് പീഡന വിവരം  പുറത്തെത്തിച്ചത്. ആദ്യം പ്രേമം നടിച്ച് പ്രതി പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി. പിന്നീട് ഭീഷണിപ്പെടുത്തി  ബന്ധുവീട്ടിൽ വച്ച് പല തവണ പീഡിപ്പിച്ചെന്ന് പൊലീസും പറയുന്നു. പരാതി ലഭിച്ചതോടെ കൃത്യമായ അന്വേഷണ ശേഷമാണ് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...