പെരുമ്പാവൂരില്‍ വന്‍ ലഹരിവേട്ട; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ പുകയില ഉൽപന്നങ്ങൾ

perumbavoorhans-
SHARE

പെരുമ്പാവൂരില്‍ അടച്ചിട്ട കടമുറികളില്‍നിന്ന് വന്‍ ലഹരിവേട്ട. ലക്ഷങ്ങള്‍ വിലയുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. നഗരസഭയും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

പെരുമ്പാവൂര്‍ നഗരമധ്യത്തിലെ ഈ കടമുറയില്‍നിന്നുമാത്രം കണ്ടെത്തിയത് കിലോക്കണക്കിന് പുകയില ഉല്‍പന്നങ്ങള്‍. ചാക്കില്‍കെട്ടിയും, കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കിയും വന്‍ശേഖരമാണ് സൂക്ഷിച്ചിരുന്നത്. വിവിധ കടമുറികളില്‍ നടത്തിയ പരിശോധനയില്‍ ടിപ്പര്‍ ലോറിക്ക് ഒരു ലോഡ് നിരോധിത ഉല്‍പന്നങ്ങള്‍ കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഞായറാഴ്ചകളില്‍ വന്‍തോതില്‍ ടൗണിലെത്തുന്ന ഇതരസംസ്ഥാനക്കാരെ പൊലീസ് നിരീക്ഷിച്ചിരുന്നു. കടമുറികളില്‍ പുകയില ഉല്‍പന്നശേഖരമുണ്ടെന്ന് സൂചന ലഭിച്ചതോടെയാണ് നഗരസഭ ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് പരിശോധന നടത്തിയത്.

കടമുറികള്‍ വാടകയ്ക്കെടുത്തവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കടത്തിക്കൊണ്ടുവരുന്ന പുകയില ഉല്‍പന്നങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

MORE IN Kuttapathram
SHOW MORE
Loading...
Loading...