'പാലുകൊടുത്ത കൈക്ക് കൊത്തി'; ചാന്‍ബീവിയുടെ അരുംകൊല; അതിക്രൂരം

1920x1080-Crime-Story
SHARE

പാലുകൊടുത്ത കൈക്ക് കൊത്തിയെന്ന ചൊല്ല് പലപ്പോഴും നാം കേട്ടിട്ടുണ്ട്..പണത്തിനുവേണ്ടി അത്രയും വിശ്വസിച്ചവരെ പോലും കൊലപ്പെടുത്താന്‍ തയാറാകുന്ന ആളുകള്‍ ..ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറച്ചുവിശ്വസിച്ചാണ് ഈ കൊലപാതകങ്ങള്‍..പക്ഷേ അവര്‍ ഉപേക്ഷിച്ച തെളിവുകളില‍് പിടിച്ച് അന്വേഷണം അവരിലേക്ക് എത്തുമെന്ന് തിരിച്ചറിയുമ്പോഴേക്കും ജയിലറയില്‍ എത്തിയിട്ടുണ്ടാകും കുറ്റവാളികള്‍ ...തിരുവനന്തപുരം തിരുവല്ലത്ത് നടന്ന ഒരു വയോധികയുടെ കൊലപാതകമാണ് കഴിഞ്ഞ ആഴ്ച കേരളത്തിന്‍റെ നൊമ്പരമായത്..ജാന്‍ ബീവി മകനെപ്പോലെ ,,അല്ല  സ്വന്തം മക്കളില്‍ ഒരാളായി വളര്‍ത്തിയ വീട്ടുജോലിക്കാരിയുടെ മകന്‍ ബിരുദധാരിയായ അലക്സ് ഗോപനാണ് ആ അരുംകൊല നടത്തിയത്...അതും പണത്തിനും സ്വര്‍ണത്തിനും വേണ്ടി മാത്രം...

തിരുവല്ലത്ത് സംഭവിച്ചത് ഇനി ഒരു വീട്ടിലും സംഭവിച്ചുകൂടാ. പണത്തിന്റെ ആര്‍ത്തിയില്‍ വീടു പൊളിച്ച് നടത്തിയ ഒരു മോഷണമോ കൊലപാതകമോ അല്ല തിരുവലത്തുണ്ടായത് . ചെറുമക്കളേ പോലെ  അമ്മ ഓമനിച്ചിരുന്ന വീട്ടിലെ സന്തത സഹചാരിയായ ഡിഗ്രി വിദ്യാര്‍ഥിയാണ് 78 കാരിയായ ചാന്‍ ബീവിയെ കൊലപ്പെടുത്തിയത്. പ്രതിയുടെ ആസൂത്രണം മോഷണത്തിനായിരുന്നു, പക്ഷെ കൊലപാതകത്തിന് മുതിര്‍ന്ന് കൊടുംക്രമിനലെന്ന് അലക്സ് ഗോപന്‍ ഈ സമൂഹത്തെ ഓര്‍മിപ്പിക്കുകയാണ്. 

ആറാം ക്ലാസ് മുതല്‍ മുത്തശ്ചിയോടപ്പമാണ് അലക്സ് ഈ വീട്ടിലേക്ക് എത്തിയത്. അന്നുമുതല്‍ വീട്ടില്‍ എവിടെയും കയറാനുള്ള സ്വാതന്ത്ര്യം. മറ്റു ചെറുമക്കളേ പോലെ നാനി എന്നാണ് ചാന്‍ ബീവിയേ അലക്സും വിളിച്ചിരുന്നത്. പക്ഷെ ആ വിളി ഒരു കൊലാപാതയിയുടേതായിരുന്നുവെന്ന് കുടുംബം തിരിച്ചറിയുന്നത് ഇപ്പോഴാണ്.. ക്രിസ്മസിന് ചാന്‍ ഉമ്മയേയും കുടുംബത്തേയും വീട്ടിലേക്ക് വിളിച്ച് വിരുന്ന് നല്‍കിയിരുന്നു അലക്സ്. ഭക്ഷണം വിളമ്പി കൊടുത്തതും അലക്സ് തന്നെ .പക്ഷെ അതു ഒരു മോഷണത്തിനുള്ള ആസൂത്രണത്തിന്റെ തുടര്‍ച്ചയായിരുന്നു. വീട്ടുസാധനങ്ങള്‍ വാങ്ങിക്കാന്‍ ചാന്‍ ബീവി പറഞ്ഞയച്ചിരുന്നത് പലപ്പോഴും അലക്സിനെയായിരുന്നു. ബാക്കിവരുന്ന തുക മോനേ നീ വെച്ചോ എന്ന് പറഞ്ഞിരുന്നു. എന്നിട്ടും പലതവണ ആ അമ്മ അറിയാതെ അലക്സ് പണം മോഷ്ടിച്ചു. പൊലീസില്‍ അന്ന് പറഞ്ഞിരുന്നെങ്കില്‍ ദാരുണമായി അമ്മ കൊല്ലപ്പെടുമായിരുന്നില്ല,

ജനുവരി എട്ടിന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അലക്സ് വീട്ടിലേക്ക് എത്തുന്നത്. മാല പൊട്ടിച്ച് രക്ഷപെടാനായിരുന്നു പദ്ധതി. എന്നും കണ്‍മുന്നിലൂടെ നടക്കുന്ന മകനെ ഹെല്‍മെറ്റിന്റെ മറയുണ്ടെങ്കിലും ആ അമ്മ മനസിലാക്കിയതോടെ കൊലപ്പെടുത്തി സ്വന്തം തടി സംരക്ഷിക്കാനാണ് അലക്സ് ശ്രമിച്ചത്. എന്നും വൈകിട്ട് സഹായിയും അലക്സിന്റെ അമ്മൂമ്മയുമായ രാധ കിടപ്പുമുറിയുടെ ജനലില്‍ വന്ന് തട്ടുമ്പോള്‍ ചാന്‍ ബീവി കതക് തുറന്നുകൊടുക്കാറാണ് പതിവ് . എന്നാല്‍ അനക്കം കേള്‍ക്കാഞ്ഞതോടെ ജനല്‍ പാളിതുറന്ന നോക്കിയപ്പോള്‍ തറയില്‍ കമിഴ്ന്നുകിടക്കുന്ന ചാന്‍ ബിവിയെ രാധകാണുന്നു. വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. സഹായത്തിന് രാധ വിളിച്ചത് ചെറുമകനായ അലക്സിനെ. എന്നാല്‍ ഒരു കുലുക്കവുമില്ലാതെ മറ്റ് അയല്‍വാസികളോടൊപ്പം അവിടേക്ക് വന്ന അലക്സിന്റെ പെരുമാറ്റത്തില്‍ ഒരു പ്രശ്നങ്ങളുമില്ലായിരുന്നു, അലക്സ് അറസ്റ്റിലാകും വരെ ആരും പ്രതീക്ഷിച്ചില്ല കൊടുംക്രൂരതക്ക് പിന്നീല്‍ അയല്‍വാസിയായ ഡിഗ്രി വിദ്യാര്‍ഥിയാണെന്ന്. 

ചാന്‍ബിവിയുടെ ശരീരത്തില്‍ പരിക്കുകളോ തറയില്‍ രക്തമോ ഇല്ലായിരുന്നു. ആദ്യം എല്ലാവരും കരുതിയത് ഹൃദയസ്തംഭനമാമെന്ന്. പക്ഷെ കൈയിലെ വളകള്‍ നഷ്ടപ്പെട്ടത് അയല്‍വാസികള്‍ മനസിലാക്കിയതോടെയാണ് മോഷണം ശ്രമത്തിടയില്‍ കൊല്ലപ്പെട്ടതാണെന്ന് സംശയമുയരുന്നത്. കഴുത്തിലെ മാലയും നഷ്ടമായതോടെ മോഷണശ്രമമെന്ന് ഉറപ്പിച്ചു. വീട്ടില്‍ പക്ഷെ മോഷണത്തിന്റെതായ ഒരു സൂചനയും ഇല്ലായിരുന്നു. അലമാരയിലിരുന്ന പണവും സ്വീകരണ മുറിയിലിരുന്ന ലാപ്ടോപ്പും അവിടെ തന്നെയുണ്ടായിരുന്നു. മരണത്തിന് ശേഷം ചടങ്ങുകള്‍ എല്ലാം കഴിയുന്ന ദിവസങ്ങളത്രയും അലക്സ് ആ വീട്ടിലുണ്ടായിരുന്നു. പലരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കൂട്ടത്തില്‍ അലക്സിനെയും പൊലീസ് വിളിപ്പിച്ചു. മണിക്കൂറുകളോം കഴിഞ്ഞിട്ടും വിട്ടയക്കാതായപ്പോള്‍ അമ്മയും അമ്മൂമ്മയും ചാന്‍ ബീവിയുടെ വീട്ടുകാരെ സമീപിച്ചു. മകന്‍ കുറ്റം ചെയ്യില്ലെന്നും തെറ്റിദ്ധാരണ കൊണ്ട് വിളിപ്പിച്ചതാണെന്നും മകന്‍ കുറ്റവാളിയാണ് എന്ന് അറിയാത്ത കുടുംബം ആണയിട്ട് പറഞ്ഞു. കേസിന്റെ ഭാഗമായി വിളിപ്പിക്കുന്നതാണെന്നും ഞങ്ങളെയും വിളിപ്പിച്ചെന്നും ചാന്‍ ബീവിയുടെ കുടുംബം പറഞ്ഞു

മതിമറന്ന ആഡംബരം ,വിലകൂടിയ ഇരുചക്രവാഹനത്തിലുള്ള യാത്ര, കൂട്ടികാരികളുമായി ബീച്ചുകളിലേക്കുള്ള യാത്ര .അലക്സിന് പണച്ചിലവ് ഏറെയായിരുന്നു. പലകുറി ചാന്‍ ബീവിയുടെ പണം തന്നെ മോഷ്ടിച്ചിട്ടും പിടിക്കപ്പെട്ടിട്ടും എല്ലാവരും ക്ഷണിച്ചതോടെ അലക്സിലെ മോഷ്ടാവ് വലിയ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്ന. കൊലപാതകത്തിന് ശേഷം മോഷ്ടിച്ച സ്വര്‍ണവുമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പോയി പണയം വെച്ചു. ബാക്കി സ്വര്‍ണ അമ്മ പഠിപ്പിക്കുന്ന ടൂറ്റോറിയല്‍ സ്ഥാപനത്തില്‍ ഒളിപ്പിച്ചു. 

ഒരിക്കലും പിടിക്കപ്പെടുമെന്ന കരുതിയിരുന്നില്ലെന്നാണ് അലക്സ് പൊലീസിനോട് പറഞ്ഞത്. അലക്സിനെ ആദ്യം മുതല്‍ സംശയിച്ചിരുന്ന തിരുവല്ലം സിഐ വി സജികുമാര്‍ ആദ്യം ചോദ്യതപ്പോളേ ഉറപ്പിച്ചിരുന്നു വീടിനോട് പരിചിതമായ ആളാണ് കൊലപാതകി എന്ന്. തൊട്ടടുത്തെ വീടുകളില്‍ ആളുകളില്ലെന്ന് ഉറപ്പുള്ളയാളാണ് പ്രതിയെന്ന ആദ്യമേ തിരുവല്ലം സിഐ ഉറപ്പിച്ചു. ജനലിലൂടെ തോട്ടിയിട്ട് കതക് തുറന്ന പ്രതിക്ക് ഉറപ്പുണ്ടായിരുന്നു വാതിലിന്റെ താഴ്ഭാഗത്തെ കുറ്റി ഇട്ടിട്ടില്ലെന്ന് . സാധാരണ ഗതിയില്‍ വീടിന്റെ താഴ്ഭാഗത്തെ കുറ്റി അമ്മ ഇടാറില്ലെന്ന് അറിയാവുന്ന ആളുകളേ ആദ്യം സംശയിച്ചു. പ്രതിയുടെ മുത്തശ്ചിയായ വീട്ടുജോലിക്കാരിയാണ് ആദ്യം സംശയിച്ചത്.പിന്നീട് അലക്സ് മുന്‍പ് നടത്തിയ മോഷണങ്ങളുടെ കാര്യം മനസിലാക്കിയ പൊലീസ് പല തവണ ചോദിച്ചിട്ടും കുറ്റസമ്മതം നടത്താന്‍ പ്രതി തയാറായില്ല.  കൊല്ലപ്പെടുത്ത സമയം കാട്ടക്കട കോളജിലായിരുന്നുവെന്ന പ്രതിയുടെ മൊഴിയാണ് നിര്‍ണായകമായത്.ആ സമയം അലക്സ് വീടിന്റെ പരിസരത്തുണ്ടെന്ന് ടവര്‍ ലൊക്കേഷന്‍ വ്യക്തമായിരുന്നു.  സ്വര്‍ണം പണയം വെച്ച സ്ഥാപനം പൊലീസ് കണ്ടെത്തിയതോടെ അലക്സ് കുറ്റം സമ്മതിക്കുകയായിരുന്നു. 

എന്തിനാണ് മോനേ നീ അമ്മയേ കൊന്നത് ചോദിച്ചിരുന്നെങ്കില്‍ ആ സ്വര്‍ണം നിനക്ക് തരുമായിരുന്നില്ലേ എന്നാണ് പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയും മുത്തശ്ചിയും അലക്സിനോട് ചോദിച്ചത്. അപ്പോഴും പ്രതിക്ക് യാതൊരു ഭാവവ്യത്യാസമവുമില്ലായിരുന്നു.  പ്രായമായ അമ്മമാരെ കൂട്ടേല്‍പ്പിക്കുമ്പോള്‍ എല്ലാ വശങ്ങളും ആലോചിക്കണമെന്നാണ് തിരുവല്ലം കൊലപാതകം നമ്മേ ഓര്‍മിപ്പിക്കുന്നത് 

തിരുവനന്തപുരം തിരുവല്ലത്ത്  വൃദ്ധയെ കൊലപ്പെടുത്തിയ ബിരുദവിദ്യാര്‍ഥി അറസ്റ്റിൽ. വീട്ടുജോലിക്കാരിയുടെ ചെറുമകന്‍  അലക്സ് ഗോപനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.   78കാരിയായ ജാന്‍ ബീവിയെ അലക്സ് ക്രൂരമായി കൊലപ്പെടുത്തിയത് സ്വര്‍ണവും പണവും  മോഹിച്ചാണ്് 

വെള്ളിയാഴ്ച  വൈകുന്നേരമാണ് ജാൻ ബീവിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.   ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു.  മോഷണം പ്രഫഷണല്‍ സംഘമല്ല നടത്തിയതെന്ന് വ്യക്തമായതോടെ  വീടിനോട് പരിചയമുള്ളയാളാണ് പ്രതിയെന്ന്  പൊലീസ്  ഉറപ്പിച്ചു .രണ്ടു തവണ ചോദ്യം ചെയത്തോടെ അലക്സ് കുറ്റസമ്മതം നടത്തി.  ജാൻ ബീവിയുടെ മകനും ബന്ധുക്കളും ആരും  ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് അലക്സ് മോഷണത്തിനെത്തിയത് . തോട്ടി ഉപയോഗിച്ച് വാതിൽ തുറന്ന്   അകത്തുകയറി  വൃദ്ധയുടെ  സ്വർണമാല വലിച്ച് പൊട്ടിക്കാൻ ശ്രമിച്ചു.  നിലത്ത് വീണ ജാൻ ബീവിയുടെ തല ചൂമരിൽ ഇടിപ്പിച്ചു ക്രൂരമായി കൊലപ്പെടുത്തി. മരിക്കുന്നതിന്  മുന്‍പ് കൈകൾ പിന്നിൽ കൂട്ടി പിടിച്ചശേഷം വളയും മോഷ്ടിച്ചത് പൊലീസിനോട് വിവരിക്കുമ്പോളും പ്രതിക്ക് കുലുക്കമുണ്ടായില്ല. ജാൻ ബീവിയുടെ വീട്ടിൽ നിന്ന്‌  നേരത്തെയും പണം മോഷണം പോയിരുന്നെങ്കിലും ഇത് കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. 

മോഷ്ടിച്ച  സ്വർണവും, അതില്‍ കുറുച്ചു വിറ്റു കിട്ടിയ പണവും അമ്മ ജോലി ചെയ്യുന്ന ട്യൂട്ടോറിയൽ കോളേജ് കെട്ടിടത്തിൽ അലക്സ് ഒളിപ്പിച്ചു. കൂട്ടുകാരികളോടൊപ്പം കറങ്ങിനടക്കാനും  ആഡംബര ജീവിതത്തിനുമാണ് അലക്സ് കൊലനടത്തിയും മോഷ്ണം നടത്തിയത്. 

ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. കൊലയില്‍ പശ്ചാത്തപമില്ലാത്ത പ്രതി പിടിയിലാകുമെന്ന് കരുതിയിരുന്നില്ലെന്ന് പൊലീസിനോട് പറഞ്ഞു 

MORE IN Kuttapathram
SHOW MORE
Loading...
Loading...