വാടകവീട്ടില്‍ കുടുംബസമേതം വ്യാജമദ്യ നിര്‍മാണം; പ്രതികൾക്കായി തിരച്ചിൽ

kayamkulam-liquor-1
SHARE

വാടകവീട്ടില്‍ കുടുംബസമേതം താമസിച്ച് വ്യാജമദ്യ നിര്‍മാണം. കായംകുളം ചിങ്ങോലി സ്വദേശിയായ കാവിൽ വീട്ടിൽ അനന്തകുമാറിനെയും കുടുംബത്തെയും പിടികൂടാന്‍ എക്സൈസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ വീട്ടില്‍നിന്ന് അറനൂറ്റി അന്‍പത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി.

കായംകുളം കീരിക്കാട് കണ്ണംമ്പള്ളി ഭാഗത്ത് മൂന്നുമാസമായി വാടകയ്ക്ക് താമസിക്കുകയാണ് അനന്ദകുമാറും കുടുംബവും. പകൽ സമയങ്ങളിൽ വീട് അടച്ചിട്ട് വ്യാജമദ്യം ഉണ്ടാക്കും. രാത്രികാലങ്ങളിൽ കുടുംബസമേതം യാത്ര ചെയ്ത് ഇടപാടുകാര്‍ക്ക് എത്തിച്ചുനല്‍കും. നാട്ടുകാര്‍ ചില സംശയങ്ങള്‍ പറഞ്ഞതോടെയാണ് കായംകുളം റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയത്. ഇടപാടുകാര്‍ക്ക് വ്യാജമദ്യം നൽകാൻപോയ സമയത്ത് എക്‌സൈസ് സംഘം വീട് തുറന്ന് പരിശോധന നടത്തി. 650 ലിറ്റർ കോടയും വാറ്റുപകരണങ്ങളും 400 മില്ലീ ചാരായവും 6 ഗ്യാസ് സിലിണ്ടറുകളും പിടികൂടി. 

എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കൊച്ച് കോശിയും സംഘവും ചേർന്നാണ് വാറ്റുപകരണങ്ങള്‍ പിടികൂടിയത്. പരിശോധന വിവരം അറിഞ്ഞ അനന്തകുമാറും കുടുംബവും എക്സൈസിന്റെ കണ്ണില്‍പ്പെടാതെ മുങ്ങി. ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന വ്യാജമദ്യം പിടികൂടാന്‍ കര്‍ശന പരിശോധനയാണ് എക്സൈസ് നടത്തുന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...