വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം; യുഡിഎഫ് സ്ഥാനാർഥി അറസ്റ്റിൽ

liquor-arrest-1
SHARE

മൂന്നാറിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാർഥി അറസ്റ്റിൽ. പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ മത്സരിക്കുന്ന എസ്.സി രാജയും രണ്ട് സുഹൃത്തുക്കളുമാണ്  പിടിയിലായത്. പോതമേട്ടിലെ റിസോട്ടിലായിരുന്നു മദ്യസത്കാരം.

 പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ മത്സരിക്കുന്ന എസ്.സി രാജയേയും കൂട്ടരെയുമാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പോതമേട് ഒന്നാം  വാർഡിന് സമീപത്തെ  മേഘദൂത് റിസോർട്ടിലാണ് സ്ഥാനാർഥി എസ്.സി രാജയും ഇയാളുടെ കൂട്ടാളികളായ പിച്ചമണി,  മുരുകൻ,  എന്നിവരും ചേർന്നു  മദ്യസത്കാരം നടത്തിയത്. 

മൂന്നാർ എസ് ഐ സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

പൊലീസിന്റെ  പരിശോധനയിൽ സ്ഥാനാർത്ഥി മദ്യപിച്ചതായും കണ്ടെത്തി. അവധി ദിവസത്തിൽ മദ്യം ലഭിച്ചതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തോട്ടം മേഖലയിൽ പണവും മദ്യവും നൽകി വോട്ടമാരെ സ്വാദീനിക്കുന്നതായി നിരവധി ആരോപണമുയർന്ന സാഹചര്യത്തിൽ എ.എസ്പിയുടെ നേത്യത്വത്തിൽ പ്രത്യേക സ്കോഡ് രൂപീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...