എക്സൈസ് സംഘത്തിനുനേരെ വടിവാൾ വീശി യുവാവ്; കഞ്ചാവ് പിടികൂടി

chengannur-ganja-01
SHARE

രണ്ടു കിലോയിലധികം കഞ്ചാവുമായി യുവാവ് ചെങ്ങന്നൂരില്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. ചെങ്ങന്നൂരിനടുത്ത് കൊല്ലക‌ടവ് സ്വദേശി സൂപ്പിയാണ് അറസ്റ്റിലായത്. പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നേരെ വടിവാള്‍ വീശി ഓടി രക്ഷപെടാനും ഇയാള്‍ ശ്രമം നടത്തി.

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വീടു വാടകയ്ക്കെടുത്തു രണ്ടു മാസമായി കഞ്ചാവ് വില്‍പന നടത്തിവരുകയായിരുന്നു കൊല്ലകടവ് സ്വദേശിയായ സൂപ്പി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്സൈസ് സംഘം ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തിയത്. എക്സൈസ് സംഘമെത്തുമ്പോള്‍ വീടിന്‍റെ ഹാളില്‍ കഞ്ചാവ് നിലത്തിട്ട് ചെറുപായ്ക്കറ്റുകളാക്കിക്കാണ്ടിരിക്കുകയായിരുന്നു ഇയാള്‍. എക്സൈസ് സംഘത്തെ കണ്ട് വടിവാള്‍ വീശി ഓടി രക്ഷപെടാന്‍ സൂപ്പി ശ്രമിച്ചു. അരകിലോമീറ്ററോളം ഓടിയ ഇയാളെ പിന്നാലെയെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തി.രണ്ടുകിലോ നൂറുഗ്രാം കഞ്ചാവും  വടിവാളും പിടിച്ചെടുത്തു.

തമിഴ്നാട് സ്വദേശികളാണ് ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്ന് വ്യക്തമായി.നിരവധി അടിപിടികേസുകളിലും സൂപ്പി പ്രതിയാണ്. അടുത്തകാലത്ത്  വീടിനു സമീപമുള്ള റോഡില്‍ രാതി സഞ്ചരിച്ചിരുന്ന ആളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ റിമാന്‍ഡു ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...