മൃതദേഹത്തിന് ലിംഗനിർണയം; അനുമതി തേടി പൊലീസ്

Thumb Image
SHARE

തൃശൂര്‍ ചൂണ്ടല്‍പ്പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ലിംഗനിര്‍ണയത്തിനായി ഡി.എന്‍.എ. പരിശോധനയ്ക്ക് പൊലീസ് കോടതിയുടെ അനുമതി തേടി. പൊലീസ് സര്‍ജനും അന്വേഷണ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചകളിലും നിഗമനങ്ങളിലും മരിച്ചത് പുരുഷനാണോ, സ്ത്രീയാണോ എന്നു കണ്ടെത്താനായില്ല. 

തൃശൂര്‍...കുന്നംകുളം റൂട്ടിലെ ചൂണ്ടല്‍പ്പാടത്ത് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. ലിംഗനിര്‍ണയം പോലും പ്രയാസമായ കേസ് പൊലീസിന് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ ഡി.എന്‍.എ. പരിശോധന പൂര്‍ത്തിയായാല്‍ ലിംഗനിര്‍ണയം വ്യക്തമാകും.

അതുവരെ, കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. സമാന്തരമായി പൊലീസിന്റെ അന്വേഷണം തുടരുന്നുണ്ട്. സമീപത്തെ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നുമില്ല. മലയാളികളെ കാണാതായിട്ടുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ട സമയം കഴിഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളാണെങ്കില്‍ പരാതി വരാന്‍ വൈകും. ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ആരേയും കാണാതായിട്ടില്ലെന്നാണ് മറുപടി. 

MORE IN LOCAL CORRESPONDENT
SHOW MORE