തൃശൂരില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

thrissur2
SHARE

തൃശൂര്‍ ചൂണ്ടല്‍ പാടത്ത് പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൂന്നു ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

തൃശൂര്‍ കുന്നംകുളം റൂട്ടില്‍ ചൂണ്ടല്‍ പാടത്താണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പുരുഷന്റേതാണെന്ന് സംശയിക്കുന്നു. കാരണം, ഷര്‍ട്ടിന്റെ ഒരു ഭാഗം സ്ഥലത്ത് നിന്ന് കണ്ടെത്തി. ഹൈവേയില്‍ നിന്ന് നൂറു മീറ്റര്‍ അകലെയാണ് മൃതദേഹം കിടന്നിരുന്നത്. സ്വകാര്യ വ്യക്തിയുടെ പാടത്ത് ഈയിടെയാണ് കൊയ്ത്തു കഴിഞ്ഞത്. ഡോഗ് സ്ക്വാഡ് സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സൂചനകളൊന്നും ലഭിച്ചില്ല. ആളെ തിരിച്ചറിയാനാണ് പ്രാഥമിക ശ്രമം. 

നായകള്‍ മൃതദേഹം കടിച്ചുവലിച്ചതിനാല്‍ പലഭാഗത്താണ് കിടക്കുന്നത്. ചൂണ്ടല്‍ ഭാഗത്ത് നിന്ന് ആരെെയങ്കിലും കാണാതായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ നിരവധി പേര്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. പരിസരത്തെ പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അസ്വാഭാവികമായി എന്തെങ്കിലും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഫൊറന്‍സിക് വിദ്ഗധരുടേയും പൊലീസ് സര്‍ജന്റേയും വിദഗ്ധാഭിപ്രായത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

MORE IN BREAKING NEWS
SHOW MORE