ചെന്നൈയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ

chennai-ganja
SHARE

ചെന്നൈയില്‍ വന്‍ കഞ്ചാവ് വേട്ട. ഇരുപത്തിരണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായത് ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന്. ആര്‍.പി.എഫിന്‍റെ പ്രത്യക സംഘമാണ് ഇരുവരെയും പിടികൂടിയത്.

രാവിലെ ചെന്നൈ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയ കൃഷ്ണഗിരി സ്വദേശി കെ.സി.ഗോകുല്‍ കൃഷ്ണന്‍ ആവഡി സ്വദേശി മുത്തുകൃഷ്ണന്‍ എന്നിവരെയാണ് ഇരുപത്തിരണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. ഇരുവരും പുറത്തേക്ക് നടന്നുവരുന്നതിനിടയില്‍  തോന്നിയതിനെ തുടര്‍ന്ന് റെയില്‍വെ പൊലീസ് പരിശോധിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗ് സ്കാന്‍ ചെയ്തപ്പോഴാണ് കഞ്ചാവാമെന്ന് മനസിലായത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി. ഇവരെ നെര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറി.

വിശാഖപട്ടണത്തിന് സമീപത്തെ തുണി എന്ന സ്ഥലത്തുനിന്നാണ്  കഞ്ചാവ് വാങ്ങിയതെന്ന്  ഇവര്‍ പൊലീസിന് മൊഴി നല്‍കി. മോഹന്‍, ബാലയ്യ, ഇസക്കിരാജ, സന്തോഷ് കുമാര്‍, സജികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ്  പിടികൂടിയത്.   ആന്ധ്രയില്‍ നിന്നും വിലക്കുറവില്‍ കഞ്ചാവ് ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോകുല്‍ കൃഷ്ണന്‍ മുമ്പ് നാല് തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

രണ്ടാഴ്ച മുമ്പ് സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും പത്ത് കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഞ്ചാവ് കടത്ത് തടയുന്നതിന് ആര്‍.പി.എഫ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയത്. 

MORE IN LOCAL CORRESPONDENT
SHOW MORE