കഞ്ചാവു ചെടി നട്ടുവളർത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ganja-cultivation
SHARE

എറണാകുളം െപരുമ്പാവൂരിൽ കഞ്ചാവു ചെടി നട്ടുവളർത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് സഹായം കൊടുത്തെന്ന് സംശയിക്കുന്ന മലയാളി സൂപ്പർവൈസറും പൊലീസ് കസ്റ്റഡിയിലാണ്. 

പെരുമ്പാവൂർ മാറപ്പളളിക്കടുത്ത് ചാലക്കയിൽ പെരിയാറിൻറെ തീരത്തായിരുന്നു കഞ്ചാവ് കൃഷി. മേഖലയിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം വ്യാപകമായതിനെ തുടർന്ന് ആലുവ റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് കഞ്ചാവ് കൃഷിയെ കുറിച്ച് സൂചന കിട്ടിയതും പരിശോധന നടത്തിയതും. ബിഹാറുകാരൻ ജയാചന്ദ് യാദവാണ് കഞ്ചാവ് നട്ടുവളർത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

ജയചന്ദ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന മലയാളി സൂപ്പർവൈസറെയും ചോദ്യം ചെയ്തു വരികയാണ്. നാൽപ്പത് സെൻറീമീറ്ററോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി പൊലീസ് പിഴുതെടുത്തു. ഒട്ടേറെ ഇതര സംസ്ഥാനക്കാർ സമാനമായ രീതിയിൽ മേഖലയിൽ കഞ്ചാവ് കൃഷി നടത്തുന്നെന്ന സൂചനകളും പൊലീസിന് കിട്ടിയിട്ടുണ്ട്.

MORE IN LOCAL CORRESPONDENT
SHOW MORE