പ്ലസ്ടു വിദ്യാര്‍ഥി വനിതാ പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു

rithu-chabra
SHARE

ഹരിയാനയിലെ സ്കൂളില്‍, സസ്പെന്‍ഷനിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി വനിതാ പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു. യമുനാനഗറിലെ വിവേകാനന്ദ സ്കൂളിലെ പ്രിന്‍സിപ്പല്‍ റിതു ചബ്രയാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കവെയാണ് വിദ്യാര്‍ഥി നിറയൊഴിച്ചത്. 

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. സസ്പെന്‍ഷനിലായിരുന്ന വിദ്യാര്‍ഥി, മാതാപിതാക്കളോടൊപ്പം പ്രിന്‍സിപ്പലിന്‍റെ മുറിയിലെത്തി അനുരഞ്ജനചര്‍ച്ച നടത്തുകയായിരുന്നു. ഇതിനിടെ പ്രിന്‍സിപ്പലിന്‍റെ വാക്കുകളില്‍ പ്രകോപിതനായ വിദ്യാര്‍ഥി, പോയിന്‍റ് ത്രീടു ബോര്‍ തോക്കുപയോഗിച്ച് മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ അച്ഛന്‍റേതാണ് തോക്ക്. വെടിയൊച്ച കേട്ട് ഓടിയെത്തിയ അധ്യാപകരും ജീവനക്കാരും ചോരയില്‍ കുളിച്ചുകിടക്കുന്ന പ്രിന്‍സിപ്പലിനെയാണ് കണ്ടത്. ആശുപത്രിയിെലത്തിച്ചെങ്കിലും ‌ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകത്തിന് ശേഷം സ്കൂള്‍ വളപ്പില്‍ നിന്നും ഇറങ്ങിയോടിയ പ്ലസ്ടു വിദ്യാര്‍ഥിയെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കി പൊലീസിനെ ഏല്‍പ്പിച്ചു. 

സഹവിദ്യാര്‍ഥികളെ മര്‍ദിച്ചതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും അടക്കം വിദ്യാര്‍ഥിക്കെതിരെ ഒട്ടേറെ പരാതികള്‍ വന്നതിനെ തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍. വിദ്യാര്‍ഥിക്കൊപ്പം വ്യവസായിയായ അച്ഛനെയും ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തു.  

MORE IN LOCAL CORRESPONDENT
SHOW MORE