പ്രണയചതി; പെൺകുട്ടി ആത്മഹത്യ ചെയ്തു, കാമുകൻ പിടിയിൽ

Thumb Image
SHARE

കൊല്ലം കരുനാഗപ്പള്ളിയില്‍ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ അയൽവാസിയായ യുവാവ് പൊലീസ് പിടിയിലായി. മണപ്പള്ളി തെക്ക് ലക്ഷ്മി ഭവനത്തിൽ കണ്ണൻ എന്ന രാജേഷ് ആണ് പിടിയിലായത്. 

കഴിഞ്ഞ 8 നാണ് മണപ്പള്ളി സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് സമീപവാസി അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന രാജേഷ് നിരവധി തവണ പെണ്‍കുട്ടിയേ ലൈംഗിക ചൂഷണം ചെയ്തിരുന്നു. താന്‍ ഗര്‍ഭിണിയാണോ എന്ന് പെണ്‍കുട്ടി സംശയം പ്രകടിപ്പിച്ചതോടെ രാജേഷ് പെണ്‍കുട്ടിയേ തഴയുകയായിരുന്നു.കഴിഞ്ഞ 8ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തി ഗൈനക്കോളജിസ്റ്റിനെ കണ്ട് താന്‍ വിവാഹിതയാണെന്നും പ്രഗ്നന്സന്‍സി ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് രാജേഷിനെ പലതവണ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കാന്‍ തയാറായില്ല.

ഇതില്‍ മനംനൊന്ത പെണ്‍കുട്ടി പരിശോധനഫലം നെഗറ്റീവാണെന്ന് അറിയുന്നതിന് മുന്‍പ് തന്നെ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പോക്സോ നിയമപ്രകാരവും നിരന്തരമായ ലൈംഗിക ചൂഷണത്തിനും ഉൾപ്പടെയുള്ള കേസുകളാണ് പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കരുനാഗപ്പള്ളി എ സി പി ശിവപ്രസാദിന്റെ നിർദ്ദേശ പ്രകാരം സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ശിവകുമാറാണ് പ്രതിയെ പിടികൂടിയത്. 

MORE IN LOCAL CORRESPONDENT
SHOW MORE