ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ

Thumb Image
SHARE

തൃശൂര്‍ മാളയില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവറാണ് അറസ്റ്റിലായ പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. 

മാതാപിതാക്കള്‍ മരിച്ചതിനാല്‍ പെണ്‍കുട്ടി ബന്ധുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ രണ്ടാഴ്ചയായി കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കി. അങ്ങനെയാണ്, പീഡിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പൊയ്യ സ്വദേശി രാജേഷാണ് അറസ്റ്റിലായത്. പൊയ്യയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. വീട്ടില്‍ ആരുമില്ലാത്ത നേരത്ത് എത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയേയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. 

MORE IN LOCAL CORRESPONDENT
SHOW MORE