യുവാവിന്റെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം കവര്‍ന്നു

Thumb Image
SHARE

കോഴിക്കോട്  യുവാവിന്റെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച്  പണം കവര്‍ന്നു. കോഴിക്കോട്  ഫറൂഖ് കോളജ് സ്വദേശി  ബാലന്റെ  അക്കൗണ്ടില്‍ നിന്നുമാണ്   നാല്‍പതിനായിരം രൂപ  നഷ്ടമായത്.  മോഷ്ടാവിന്റെ   ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു.

ഒരാഴ്ചയ്ക്ക് മുമ്പ് മാനാഞ്ചിറയില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ബാലന്റെ  പഴ്സ് മോഷണം പോകുന്നത്. പഴ്സിലുണ്ടായിരുന്ന എ.ടി.എം കാര്‍ഡില്‍ തന്നെ പിന്‍ നമ്പര്‍ എഴുതിവച്ചത് കള്ളന് സൗകര്യമായി. കഴിഞ്ഞ ദിവസം നഗരത്തിലെ രണ്ടു എ.ടി.എമ്മുകളില്‍ നിന്നായി നാല്‍പതിനായിരം രൂപ പിന്‍വലിച്ചു.  രണ്ടിടങ്ങളില്‍ നിന്നും ഒരാളാണ് പണം പിന്‍വലിച്ചതെന്ന് എ.ടി.എം കൗണ്ടറുകളിലെ  സിസി ടിവി ദൃശ്യങ്ങളില്‍  വ്യക്തമാണ്. 

പോക്കറ്റടിച്ച ദിവസം തന്നെ  കാര്‍ഡ് റദ്ദാക്കാന്‍ ബാങ്കില്‍  ആവശ്യപെട്ടിരുന്നു. എന്നാല്‍   അതിനു മുമ്പേ  പണം നഷ്ടമായെന്നാണ് പരാതി.   വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള  സ്റ്റേഷനില്‍ അറിയിക്കണമെന്ന്  പൊലീസ് അറിയിച്ചു.

MORE IN LOCAL CORRESPONDENT
SHOW MORE