യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ

Thumb Image
SHARE

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകര്‍ത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. കണ്ണൂർ സ്വദേശി റിനോജിനെ തിരുവല്ല പൊലീസാണ് അറസ്റ്റ് ചെയ്ത്. വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ചാണ് യുവതിയുമായി അടുത്തത്. 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പാര മെഡിക്കൽ വിദ്യാർത്ഥിനിയായ യുവതി ഫെയ്സ്ബുക്കിലൂടെ റിനോജുമായി പരിചയത്തിലായത്. വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് പ്രതി യുവതിയുമായി അടുത്തതെന്ന് പരാതിയില്‍ പറയുന്നു. ഫെയ്സ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചതായാണ് പരാതി. കൂടാതെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതായും യുവതി പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് തന്ത്രപൂർവ്വം വിളിച്ചു വരുത്തിയാണ് റിനോജിനെ അറസ്റ്റ് ചെയ്തത്. 

ഇരുപത്തിയെട്ട് വയസ്സുള്ള വിവാഹിതനായ റിനോജ്, ഭാര്യയും കുട്ടിയുമുള്ള കാര്യം മറച്ചുവെച്ചാണ് യുവതിയോട് സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

MORE IN LOCAL CORRESPONDENT
SHOW MORE