ജാസ്മിറയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Thumb Image
SHARE

എടവണ്ണപ്പാറ സ്വദേശി ജാസ്മിറയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഉറപ്പ് രേഖാമൂലം ലഭിച്ചതോടെ ജാസ്മിറയുടെ കുടുംബം പാണ്ടിക്കാട് പൊലിസ് സ്റ്റേഷനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ജാസ്മിറയെ ഭർത്താവിന്റെ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. 

മകളുടെ ദുരൂഹ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ സമരം ഒടുവിൽ ഫലം കണ്ടു.ആക്ഷൻ സമിതിയുടെ നേതൃത്വത്തിൽ കുടുംബം നടത്തിയ സമരം ശക്തമായതോടെയാണ് കലക്ടർ അമിത് മീണ ചർച്ചയ്ക്ക് വിളിച്ചത്. ഈ യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കലക്ടർ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.ഇക്കാര്യം ഏറനാട് തഹസിൽദാർ രേഖാമൂലം കുടുംബത്തെ അറിയിച്ചു.തുടർന്ന് സമരം അവസാനിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് ജാസ്മിറയെ ഭർത്താവിന്റെ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. 

MORE IN LOCAL CORRESPONDENT
SHOW MORE