'നിധിയായി കിട്ടിയ സ്വർണം പകുതി വിലയ്ക്ക് കിട്ടുമെന്ന് പുമ്പാറ്റ സിനി വിശ്വസിപ്പിച്ചു'

Thumb Image
SHARE

തൃശൂരില്‍ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ പൂമ്പാറ്റ സിനി ഒന്നരക്കോടി തട്ടിയെടുത്തെന്ന് കാട്ടി രണ്ടു പരാതികള്‍ കൂടി പൊലീസിന് ലഭിച്ചു. ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണം പകുതി വിലയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. സിനിയെ പിടികൂടിയിട്ടും കൂട്ടുപ്രതികള്‍ ഇപ്പോഴും നാട്ടില്‍ വിലസുകയാണ്. 

തൃശൂര്‍ പാലപ്പിള്ളി സ്വദേശിയായ ബസുടമ സെയ്താണ് തട്ടിപ്പിനിരയായ ഒരാള്‍. വിദേശത്തു നിന്ന് നിധിയായി കിട്ടിയ സ്വര്‍ണം പാതിവിലയ്ക്കു കിട്ടുമെന്ന് പൂമ്പാറ്റ സിനി വിശ്വസിപ്പിച്ചു. ഇങ്ങനെ, വാഗ്ദാനം കേട്ട് പണം മുടക്കിയവര്‍ വഞ്ചിക്കപ്പെട്ടു. സെയ്തിന്റെ നാല്‍പതു ലക്ഷം രൂപയും ഒരു ബസും നഷ്ടപ്പെട്ടു. ബസ് ബലംപ്രയോഗിച്ച് എഴുതിവാങ്ങുകയായിരുന്നു. സിനിയുടെ കൂട്ടാളിയാണ് ബസ് എഴുതി വാങ്ങിയത്. പൊലീസിന് പരാതി നല്‍കിയാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. സിനിയുടെ കൂട്ടുപ്രതികളായവരുടെ പേരുവിവരങ്ങളും പൊലീസിന് കൈമാറി. 

തൃശൂര്‍ പാലപ്പിള്ളി സ്വദേശിയായ മറ്റൊരാളും തട്ടിപ്പിനിരയായി. എഴുപത്തിയഞ്ചു ലക്ഷം രൂപയാണ് കൊള്ളപലിശയ്ക്കു കടം വാങ്ങി സിനിക്കു നല്‍കിയത്. പലിശക്കാര്‍ വീട് എഴുതി വാങ്ങിയതോടെ പെരുവഴിയിലായി. ഭാര്യയും മക്കളും വഴിയാധാരമായതോടെ ആത്മഹത്യയുടെ വക്കിലാണ്. മുഖം കാണിക്കില്ലെന്ന ഉറപ്പിലാണ് സിനിയുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ പറഞ്ഞത്. 

സിനിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപതു കേസുകളുണ്ട്. തൃശൂര്‍ റൂറല്‍ പൊലീസിന് കീഴിലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത്. പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചാല്‍ മാത്രമേ, സിനിയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരൂ. ഒപ്പം, കൂട്ടുപ്രതികളായ പലരും നാട്ടില്‍ വിലസി നടക്കുകയാണ് ഇപ്പോള്‍. 

MORE IN LOCAL CORRESPONDENT
SHOW MORE