കോടതിവിധിയെത്തുടര്‍ന്ന്, ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന ബവറിജസ് കോര്പറേഷന് നടപടിക്കെതിെര വന്‍പ്രതിഷേധം. പ്രതിഷേധങ്ങളില്‍ നിന്ന് പൊലീസ് സംരക്ഷണം തേടി ബവറിജസ് കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ എക്സൈസ് മന്ത്രിക്ക് കത്തുനല്‍കി. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളുമായി നിയമപ്രകാരം മുന്നോട്ടുപോകാനാണ് ബവ്കോയുടെ തീരുമാനം. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ്.
കോലഞ്ചേരി, തോപ്പുംപടി, കോന്നി, വയനാട് ഏച്ചോം, അടൂര്‍, റാന്നി, കട്ടപ്പന, തൊടുപുഴ, ആലത്തൂര്‍, വടക്കഞ്ചേരി, നന്തന്‍കോട്.ജനരോക്ഷം ശക്തമാകുന്ന സ്ഥലങ്ങളുടെ പട്ടിക നീളുകയാണ്. 175 ഒൗട്ട്ലെറ്റുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. ഇതില്‍ മാറ്റാന്‍ കഴിഞ്ഞത് 25 എണ്ണം മാത്രമാണ്. പ്രതിഷേധം ശക്തമായതോടെ സഹായംതേടി ബവ്കോ സര്‍ക്കാരിനെ സമീപിച്ചു. പൊലീസ് സംരക്ഷണം നല്‍കണമെന്നും കൂടുതല്‍ പ്രതിഷേധമുയരുന്നത് ബാറുകള്‍ക്ക് സമീപത്തേക്ക് മാറ്റുന്ന ഒൗട്ട്ലെറ്റുകള്ക്കെതിരെയാണെന്നും എക്സൈസ് മന്ത്രിക്ക് നല്കിയ കത്തില്‍ എം.ഡി. പറയുന്നു. പ്രതിഷേധങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനം
ജനപ്രതിനിധികളുമായി ചര്‍ച്ച വേണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നും വി.ഡി. സതീശന് എം.എല്‍.എ ആവശ്യപ്പെട്ടു വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സമരം വ്യാപിക്കാനാണ് സാധ്യത.