E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 12:57 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജാതകത്തില്‍ രാജയോഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajayogam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗ്രഹങ്ങളുടെ ബലാബലമനുസരിച്ചാണ് രാജയോഗങ്ങൾ തീർച്ചപ്പെടുത്തുന്നത്. മൂന്നോ അതിലധികമോ ഗ്രഹങ്ങൾ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നിന്നാൽ ‌രജാവാകും. ഇത് അഞ്ച് ഗ്രഹങ്ങൾക്കും വന്നാൽ രാജവംശത്തിലല്ല ജനനമല്ലങ്കിൽ പോലും ചതുരംഗ സൈന്യങ്ങളോടു കൂടിയ രാജാവായിതീരുന്നതാണ് ശ്രീരാമൻ തുടങ്ങിയ അവതാര പുരുഷന്മാർക്ക് ഇത്തരം യോഗങ്ങളുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ദുര്യോഗത്തിൽ ജനിച്ചവനായാലും രാജവംശത്തിൽ ഉള്ളവനാണെങ്കിൽ കുലമഹിമ കൊണ്ട് രാജാവായിതീരും സ്വക്ഷേത്രത്തേയൊ ‌ഉച്ചത്തേയൊ പ്രാപിച്ച മൂന്നു ഗ്രഹങ്ങൾ കേന്ദ്രത്തിൽ നിൽക്കുകയാണെങ്കിൽ അങ്ങിനെയുള്ളവര്‍ രാജവംശത്തിൽ ജനിച്ചവരായാൽ രാജശ്രേഷ്ഠന്മാരായി ഭവിക്കുന്നതാണ്. ഒരു ഗ്രഹം മാത്രം സമ്പൂർണ്ണ രശ്മികളോടുകൂടി നല്ല സ്ഥാനത്ത് (6, 8, 12 ഭാവങ്ങൾ ഒഴികെ) വക്രിച്ചു. നീച രാശിയില്‍ നിന്നിരുന്നാലും രാജതുല്യനായി ഭവിക്കും. മേല്പറഞ്ഞ ഗ്രഹങ്ങൾ ഇപ്രകാരം ശുഭരാശി അംശകങ്ങളിൽ ഇരിക്കുകയും വേണം. ഇങ്ങനെ അധികം ഗ്രഹങ്ങൾ ഇരുന്നാൽ രാജാധി രാജനായി (പ്രധാനമന്ത്രി) ഇരിക്കും.

രണ്ടോ മൂന്നോ ഗ്രഹങ്ങൾക്ക് ദിക്ക് ബലമുള്ളപ്പോള്‍ ജനിക്കുന്നവർ ക്ഷത്രിയ വംശത്തിൽ പിറന്നവനായിരുന്നാൽ ജയശീലനായ രാജാവായി ഭവിക്കും.

ശനിയൊഴികെയുള്ള ഗ്രഹങ്ങളിൽ നാലോ അഞ്ചോ ഗ്രഹങ്ങൾ ദിക്കു ബലത്തോടു കൂടെ നിൽക്കുമ്പോൾ ജനിക്കുന്നവൻ അന്യവംശത്തിൽ ജനിച്ചവനായിരുന്നാലും ‌രാജാവായി ഭവിക്കുന്നതാണ്. ലഗ്നമോ ചന്ദ്രനോ വഴോർത്തമാശകം (‌നിൽക്കുന്ന ‌രാശിയിൽ തന്നെ അംശകം വന്നാൽ അതിനെ  വല്ലോത്തമാംശകം എന്ന് പറയുന്നു.) ചെയ്ത് ചന്ദ്രൻ ഒഴിച്ചുള്ള ഗ്രഹങ്ങളിൽ നാല് ഗ്രഹങ്ങളുടെ ദൃഷ്ടിയോടു‌‌ ‌കൂടെ ഇരുന്നാൽ താഴ്ന്ന കുലത്തിൽ ജനിച്ചവനാണെങ്കിൽ പോലും രാജാവായി തീരുന്നതാണ്.

ലഗ്നാധിപൻ കേന്ദ്രത്തിലോ നവമഭാവത്തിലോ വർഗോത്തമാംശഗതനായോ ഭാഗ്യാധിപൻ ഉച്ചസ്ഥാനായോ സ്വക്ഷേത്രവാനായോ ഇരിക്കുകയാണെങ്കിൽ അവൻ ആനപ്പുറത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പല്ലക്കിൽ വെഞ്ചാമരം വീശിച്ചിരിക്കുന്ന രാജാവായി ഭവിക്കുന്നതാണ്. പൂർണ്ണചന്ദ്രനെ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ‌ ഇരിക്കുന്ന ഗ്രഹങ്ങൾ നോക്കിയാൽ അവൻ കാട്ടുവാസിയാണെങ്കിൽ പോലും രാജാവായി തീരും. ഇപ്രകാരം തന്നെ ചന്ദ്രൻ രണ്ടുവശത്തും ഗ്രഹങ്ങളോടു കൂടെ ലഗ്നം ഒഴിച്ചുള്ള കേന്ദ്രങ്ങളിൽ (4, 7, 10 ഭാവങ്ങൾ) ഇരുന്നാലും രാജയോഗം ഭവിക്കും

അശ്വതി ജന്മനക്ഷത്രമാവുകയും ലഗ്നത്തില്‍ ശുക്രന്‍ നില്‍ക്കുകയും ആ ശുക്രനെ ശുഭഗ്രഹങ്ങൾ നോക്കുകയും ചെയ്താൽ അവൻ ശത്രു ജേതാവായ രാജാവായി ഭവിക്കുന്നതാണ്.

ലഗ്നാധിപൻ നീചസ്ഥിതിയേയോ ശത്രുക്ഷേത്രസ്ഥിതിയേയോ കൂടാതെ രണ്ടാംഭാവത്തിൽ സ്ഥിതി ചെയ്യുകയും ബലവാനായ ശുക്രന്റെ ബന്ധമുണ്ടാവുകയും ചെ‌യ്താൽ രാ‌ജാവായി ഭരിക്കും. മേടമോ ചിങ്ങമോ ധനുവോ ജന്മലഗ്നം വരികയോ അതിൽ ചൊവ്വ നിൽക്കുകയും ആ ചൊവ്വയെ ബന്ധു ഗ്രഹങ്ങൾ നോക്കുകയും ചെയ്താൽ രാജാവായി ഭവിക്കും. ധനുവിന്റെ മുൻപകുതിയിൽ ആദിത്യ ചന്ദ്രന്മാർ നിൽക്കുകയും ശനി ലഗ്നത്തിൽ ഉച്ചസ്ഥനായി നിൽക്കുകയും കുജന് തൽസ്ഥിതിയും വന്നാൽ അതി തേജസ്വിയും ശത്രുക്കൾ പോലും വണങ്ങുന്ന രാജാവായി ഭവിക്കും. (രാവണൻ തുടങ്ങിയ മഹാരാജാക്കന്മാർ ഉദാഹരണമാണ്.)

പൂർണ്ണ ചന്ദ്രൻ ആദിത്യ നവാംശകത്തിലും ശുഭഗ്രഹങ്ങൾ പാപസംബന്ധം കൂടാതെ കേന്ദ്രങ്ങളിലും നിന്നാൽ വളരെ ആനകളോടു കൂടിയ രാജാവായി ഭവിക്കും. പാപഗ്രഹമായിരുന്നാലും ലഗ്നത്തിൽ സ്ഥിതി ചെയ്യുന്ന ബലവാനായ ഗ്രഹം പൂർണ്ണ ചന്ദ്രനെ നോക്കിയാൽ അവൻ അതി തേജസ്വിയായ രാജാവായി ഭവിക്കുന്നതാണ്. വ്യാഴം, ബുധൻ, ശുക്രൻ, ചന്ദ്രൻ ഇതില്‍ ഏതെങ്കിലും ഒരു ഗ്രഹം ഒമ്പതാം ഭാവത്തിൽ  മൗഢ്യമില്ലാതെയും പൂർണ്ണ രശ്മികളോടു കൂടിയിരിക്കുകയും ആ ഗ്രഹത്തിന് മിത്രയോഗമോ മിത്ര ദൃഷ്ടിയോ ഉണ്ടായിരിക്കുകയും ചെയ്താൽ അവൻ ദേവനു തുല്യം മഹാനായ രാജാവായി ഭവിക്കും.

ശുക്രന്‍, വ്യാഴം, ശനി ഇവർ മീനത്തിലും പൂർണ്ണചന്ദ്രൻ ഉച്ചരാശിയിൽ നിൽക്കുകയും സൂര്യന് ചൊവ്വയുടെ ദൃഷ്ടി ഉണ്ടായിരിക്കുകയും മേടലഗ്നം ആയിരിക്കുകയും ചെയ്താൽ കണക്കില്ലാത്ത സേവനകളോടുകൂടിയ രാജാവായി ഭവിക്കുന്നതാണ്. പാപഗ്രഹങ്ങള്‍, നീചന്മാരോ ശത്രുക്ഷേത്രഗതന്മാരോ ആയിട്ടെങ്കിലും 11, 6, 3 എന്നീ ഭാവ‌ങ്ങളിൽ ഇരുന്നാലും ഉച്ചരാശിയെ പ്രാപിച്ച സൗമ്യഗ്രഹങ്ങൾ പൂർണ്ണരശ്മിയോടു കൂടെ കേന്ദ്രരാശിയിൽ ഇരുന്നാലും 10–ാം ഭാവം കർക്കിടകം ആവുകയും അതിൽ ചന്ദ്രന്‍ നിലൽക്കുകയും രാത്രിയിൽ ജനിക്കുകയും ചെയ്താലും അവൻ ത്രൈലോക്യങ്ങളെ ഭരിക്കുന്ന രാജാവായിരിക്കും.

ജനനസമയം കൃത്യമാണെങ്കിൽ മേൽപ്പറഞ്ഞ യോഗങ്ങളൊന്നും നിഷ്ഫലമാവുകയില്ല. അതുപോലെ തന്നെ ചന്ദ്രന്റെ പക്ഷ ബലവും മറ്റു ഗ്രഹങ്ങളുടെ രാശി ബലവും യോഗങ്ങൾക്ക് ഏറ്റക്കുറച്ചിലുണ്ടാക്കും. ഇവ ശരിയായി നിരൂപണം ചെയ്യണമെങ്കിൽ ജ്യോതി ശാസ്ത്ര വിദഗ്ധനും ദൈവിക കടാഷവുമുള്ള ഒരു ദൈവജ്ഞനു മാത്രമേ സാധിക്കൂ.

േലഖകൻ

ഒ. കെ. പ്രമോദ് പണിക്കർ പെരിങ്ങോട്ട്

കുറ്റനാട് വഴി – പെരിങ്ങോട്ട് P. O

പാലക്കാട് ജില്ല

Ph: 9846309646, 8547019646‌

Email : Astronetpgd100@gmail.com/ Whatsapp – 9846309646.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :