ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർഥിയെ പ്രഖ്യാപിച്ച രാത്രി തന്നെ മുസ്ലിംലീഗ് പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു തുടങ്ങി. മറ്റു പാർട്ടികളെല്ലാം സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുൻപെ പ്രചാരണം സജീവമാക്കാനാണ് മുസ്ലിംലീഗിന്റെ തീരുമാനം.
പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ മലപ്പുറം മണ്ഡലത്തിലെ ലീഗുകൾ സജീവമായി. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ തന്നെ വോട്ടഭ്യർഥനയുമായി പോസ്റ്റർ ഇറങ്ങി കഴിഞ്ഞു. രാത്രി തന്നെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കാനുളള പ്രയത്നത്തിലാണ് പ്രവർത്തകർ.
പ്രചാരണത്തിനുളള നോട്ടീസുകള്‍ തയാറാക്കാനുളള തിരക്കിലാണ് പ്രവർത്തകർ. മറ്റു സ്ഥാനാർഥികൾക്ക് മുമ്പെ ആദ്യമാദ്യം പ്രചാരണം നടത്തുകയാണ് ലക്ഷ്യം. സമൂഹ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുളള പ്രചാരണത്തിന് പ്രത്യേക വിഭാഗത്തെ സജ്ജമാക്കിയിട്ടുണ്ട്.