പത്തനംതിട്ടയിൽ റൂട്ട് തെറ്റിച്ച് ഒാടുന്ന സ്വകാര്യബസുകൾക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി, ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി. മനോരമ ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തില്‍ സ്വകാര്യബസുകളുടെ റജിസ്ട്രേഷന് നമ്പരുകള്‍ സഹിതമാണ് കത്ത്.
കെ.എസ്.ആർ.ടി.സിയുടെ വരുമാനം കൊളളയിക്കാന് ലക്ഷ്യമിട്ട് സ്വകാര്യബസുകൾ സ്ഥിരമായി റൂട്ട് തെറ്റിച്ച് ഒാടിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് കെ.എസ്.ആര്.ടി.സി എം.ഡിയുടെ കത്ത്. പലയിടത്തും ഇത്തരം നീക്കം ശ്രദ്ധയില്‍പ്പെട്ടെന്നും പത്തനംതിട്ടയില്‍ ഇത് വ്യാപകമാണെന്നും മനോരമ ന്യൂസ് പരമ്പര പരാമര്‍ശിച്ച് കെ.എസ്.ആര്.ടി. എം.ഡി വ്യക്തമാക്കുന്നു. ശരണ്യ മോട്ടോര്‍സ്, വേണാട് മോട്ടോര്‍സ് എന്നി ബസ് ഓപ്പറേറ്റേഴ്സിന്റെ പേരും നിയമവിരുദ്ധമായി ഓടിക്കുന്ന വാഹനങ്ങളുടെ നമ്പരും ഗതാഗത കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.
ലാഭത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ മനസിലാക്കി അതിന് സമാന്തരമായി സ്വകാര്യ ബസുകളിറക്കുക, പെര്‍മിറ്റില്‍ അനുവദിക്കാത്ത റൂട്ടില്‍ സര്‍വീസ് നടത്തുക തുടങ്ങിയ നിയമലംഘനങ്ങളാണ് പത്തനംതിട്ടയില്‍ നടക്കുന്നത്. മോട്ടോര്‍വാഹന നിയമവും പെര്‍മിറ്റ് ചട്ടങ്ങളും കാറ്റില്‍പ്പറത്തിയുളള സ്വകര്യബസുകളുടെ സര്‍വീസ് വന്‍ വരുമാനനഷ്ടമാണ് കെ.എസ്.ആര്.ടി.സിക്ക് വരുത്തുന്നത്.