E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 08:58 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി ബുദ്ധിമുട്ടും, തിങ്കൾ മുതൽ നിയമം കർശനമാക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

driving-test
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം∙ ഡ്രൈവിങ് പരീക്ഷയിൽ വിജയിക്കാൻ അപേക്ഷകർ ഇനി കൂടുതൽ വിയർക്കും. പരീക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഡ്രൈവിങ് പരീക്ഷയിൽ ‘എച്ച്’ എടുക്കുമ്പോൾ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയിൽനിന്നു രണ്ടര അടിയായി കുറച്ചു.

വാഹനം റിവേഴ്സ് എടുക്കുമ്പോൾ വളവുകൾ തിരിച്ചറിയാനായി കമ്പിയിൽ ഡ്രൈവിങ് സ്കൂളുകാർ അടയാളം വയ്ക്കുന്ന പതിവും ഇനി ഉണ്ടാകില്ല. റിവേഴ്സ് എടുക്കുമ്പോൾ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമുണ്ടാകില്ല. വശങ്ങളിലെയും അകത്തെയും കണ്ണാടി നോക്കി റിവേഴ്സ് എടുക്കണം. തിങ്കളാഴ്ച മുതൽ തീരുമാനം നടപ്പിലാകും.

∙ കയറ്റത്തിൽ ബുദ്ധിമുട്ടും

ഇപ്പോൾ ‘എച്ച്’ പരീക്ഷയ്ക്കുശേഷം റോഡ് പരീക്ഷ നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നിർബന്ധമില്ല. ഉദ്യോഗസ്ഥന്റെ താൽപര്യമനുസരിച്ചു നിരപ്പായ പ്രദേശത്തു വാഹനം ഓടിച്ചു കാണിച്ചാലും മതിയാകും. പക്ഷേ, പുതിയ നിയമമനുസരിച്ചു കയറ്റത്തു നിർത്തിയിട്ടിരിക്കുന്ന വാഹനം വിജയകരമായി മുന്നോട്ട് ഓടിച്ചുകാണിക്കണം. ഇതിനൊപ്പം നിരപ്പായ സ്ഥലത്തും വാഹനം വിജയകരമായി ഓടിക്കണം.

∙ റിവേഴ്സ് പാർക്കിങ്

രണ്ടു വാഹനങ്ങൾക്കിടയില്‍ പാർക്കിങ് ചെയ്യാനാകുമോയെന്നു പരീക്ഷിക്കുന്ന പരീക്ഷ. പുറം രാജ്യങ്ങളിൽ ഈ പരീക്ഷ വ്യാപകം. നമുടെ നാട്ടിലെ പാർക്കിങ് പ്രശ്നങ്ങൾ ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനുമാണു പുതിയ പരീക്ഷ കൊണ്ടുവരുന്നത്.

∙ സെൻസറും ക്യാമറയും വ്യാപകമാകും

പരീക്ഷ നടത്തുന്നതിനു സർക്കാർ ഉടമസ്ഥതയിൽ സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ചിലയിടങ്ങളിൽ ക്യാമറകളുടെ സഹായത്തോടെ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് ഇതോടെ സംസ്ഥാന വ്യാപകമാക്കും. പരിശോധനയ്ക്കു സെൻസറുകളുമെത്തും.

റോഡ് അപകടങ്ങൾ കുറയ്ക്കാനാണു പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നതെന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :