കുണ്ടറ പീഡനക്കേസ് അന്വേഷണത്തില്‍ പൊലീസിന് ഗുരുതരവീഴ്ച. ഇത്തരം കേസുകളില്‍ നല്‍കേണ്ട ത്വരിത റിപ്പോര്‍ട്ടും ഗുരുതര കുറ്റമെന്ന റിപ്പോര്‍ട്ടും നല്കുന്നതില് എസ്ഐ മുതല്‍ ഡിവൈഎസ്പി തലത്തില്‍ വരെയാണ് വീഴ്ച സംഭവിച്ചത്. മനോരമ ന്യൂസ് പുറത്തുവിട്ട ഈ വാര്‍ത്ത കൊല്ലം റൂറല്‍ എസ്പി: എസ്. സുരേന്ദ്രനും ശരിവച്ചു.
പത്തുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി ജീവനൊടുക്കിയ കേസിന്റെ അന്വേഷണത്തില്‍ മാത്രമല്ല, നടപടിക്രമങ്ങളില്പോലും വീഴ്ചവരുത്തിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രധാനമായും നാല് വീഴ്ചകളാണ് സംഭവിച്ചത്. ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കുമ്പോള്‍ വേണ്ട എക്സ്പ്രസ് റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് അയച്ചില്ല, എസ്പി മൂന്നുതവണ ആവശ്യപ്പെട്ടിട്ടും ഡിവൈഎസ്പി ഗ്രേവ് ക്രൈം റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ല.
ജനുവരി 15നായിരുന്നു പത്തുവയസുകാരിയുടെ മരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകളില്‍ കര്‍ശനനടപടിക്ക് വിവരങ്ങള്‍ നല്കാന് എസ്പി നിര്‍ദേശിച്ചപ്പോഴും ഈ കേസിനെക്കുറിച്ച് അറിയിച്ചില്ല. പ്രത്യേകസംഘം അന്വേഷിക്കാന്‍ പറഞ്ഞു