E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 02:22 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മാങ്കുളത്തും ചിന്നക്കനാലിലും പള്ളിവാസലിലും വ്യാപക കയ്യേറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാറിന് ചുറ്റുമുള്ള മാങ്കുളം , ചിന്നക്കനാൽ, പള്ളിവാസൽ പ്രദേശങ്ങളിൽ വ്യാപകമായ കയ്യേറ്റം. 56023 ഏക്കർ സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു. മാങ്കുളം പ്രദേശത്ത് മാത്രം 22,257 ഏക്കറോളം ഭൂമിയുടെ കണക്കുകളാണ് ഇനിയും വ്യക്തമാകാനുള്ളത്. അര്‍ഹരായവര്‍ക്ക് പട്ടയം ലഭിച്ചില്ല

മൂന്നാർ ടൗൺപ്രദേശത്തിന് ചുറ്റുമുള്ള മാങ്കുളം റിസർവ്, ചിന്നക്കനാൽ, പള്ളിവാസൽ അൺറിസേർവ് മേഖലകളിലാണ് കയ്യേറ്റം വ്യാപകമായുള്ളത്. മാങ്കുളത്ത് 22,257 ഏക്കർ ഭൂമി സർക്കാരിനുണ്ട്. പക്ഷെ ഇപ്പോൾ എത്ര ഭൂമി സർക്കാരിന്റെ കൈയ്യിലുണ്ട് എന്നത് സംബന്ധിച്ച് യാതൊരു വ്യക്തമായ കണക്കുകളും ഇല്ല. കൂടാതെ ചിന്നക്കനാൽ, പള്ളിവാസൽ പ്രദേശങ്ങളിൽ 15,000 ഏക്കർ സർക്കാർഭൂമിയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ മൂന്നാറിന് സമീപപ്രദേശങ്ങളിൽ ചെറിയ ഭാഗങ്ങളായി 18,766 ഏക്കർ സർക്കാർഭൂമിയുണ്ട്. ഇതിൽ റവന്യൂ വനഭൂമികളുൾപ്പെടുന്നു. ഇവയിലാണ് കയ്യേറ്റം വ്യാപകമായുള്ളത്.

മാങ്കുളത്ത് മാത്രമായി അർഹരായ കുടിയേറ്റക്കാർക്ക് നൽകാൻ 5,000 ഏക്കർ സർക്കാർ കണ്ടെത്തിയിരുന്നു. കയ്യേറ്റം ഒഴിപ്പിക്കാനാവാത്തതിനാൽ അർഹരായവർക്ക് ഭൂമിയും പട്ടയവും നൽകാനും കഴിയുന്നില്ല. ഈ പ്രദേശങ്ങൾകൂടി സംരക്ഷിച്ചാലെ മൂന്നാറിനെയും അവിടുത്തെ പാരിസ്ഥിക പ്രത്യേകതകളെയും സംരക്ഷിക്കനാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പുതിയ കയ്യേറ്റവിരുദ്ധ നിയമവും ഭൂമി ട്രൈബ്യൂണലും നിലവിൽവരുമ്പോൾ മുഴുവൻ കണ്ണൻദേവൻ, ഏലമലക്കാട് പ്രദേശങ്ങളെയും അതിന് കീഴിലാക്കണമെന്ന ആവശ്യവും ഉയരുകയാണ്.


Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :